സംശയരോഗം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ സംശയത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷിനെ (30) യാണ് പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തത്. .

ഭാര്യ അനുമോളെ (26) തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും മാരകമായി പരിക്കേല്പിച്ചാണ് രതീഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

അനുമോളുടേയും രതീഷിന്റേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ, കുടുംബവഴക്കിനെ തുടർന്ന് അനുമോൾ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും, പിന്നീട് ഇരുവരും തമ്മിൽ രമ്യതയിലാവുകയും ചെയ്തു. എന്നാൽ, അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും വഴക്കിടാറുണ്ടെന്നും, രതീഷ് അനുമോളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Leave a Comment

More News