രാശിഫലം (27-12-2023 ബുധന്‍)

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും.

കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും.

തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്ധമയ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത്‌ നിങ്ങളെ ഉന്മേഷവാനാക്കും.

ധനു: ഇന്ന് നിങ്ങൾക്ക് വിവാദപരവും പ്രത്യയശാസ്ത്രപരവുമായ ഒരു ദിവസമാണ്. തങ്ങളുടെ അഭിപ്രായം നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് നിങ്ങൾ അകന്നു നിൽക്കുക. അവർ പറയുന്നത് ക്ഷമയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്താൽ തർക്കങ്ങൾ നിങ്ങൾക്ക് പരിഹരിക്കാനാകും.

മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു തികഞ്ഞ ചിത്രം പോലെയാണ്. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ -ചിലപ്പോള്‍ ജീവിതം എത്ര സുഖപ്രദവും ആശ്വാസകരവും ആണെന്ന് നിങ്ങള്‍ക്കെല്ലാം ഇന്ന് ബോധ്യപ്പെടും. സാമ്പത്തിക കാര്യമായാലും കുടുംബജീവിതമായാലും തൊഴില്‍ ജീവിതമായാലും ഉദ്യോഗസ്ഥമേധാവികളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉയരുന്ന മന്ദമായ കൊടുങ്കാറ്റിനെ മറികടന്ന് നിങ്ങളുടെ കപ്പല്‍ സുഗമമായി മുന്നോട്ട് പോകും. എതിരാളികള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കും. ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ലദിവസമാണ്. നിങ്ങളുടെ സൃഷ്ടിപരമായ കഴിവും നുതന ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ ഇന്ന് വ്യാപൃതനാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും, സൃഷ്ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതും, ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകുമെന്നതിനാല്‍ പണം കരുതിവയ്ക്കു‌ക. ദഹനക്കേടിന്‍റേയും വായുകോപത്തിന്‍റേയും പ്രശ്നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും. തക്കതായ മരുന്ന് കഴിക്കുന്നത് ആശ്വാസം നല്‍കും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ലനിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അപ്പോഴും ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള ശീതസമരം സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും കര്‍ശനമായി ശ്രദ്ധിക്കണം. കാരണം, നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്ടം വന്നുചേരാനുള്ള സാധ്യതയുണ്ട്. ഈ വിരസദിവസത്തെ അല്പം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കിൽ അതിനായി പാട്ട് വെക്കൂ, അതിനൊപ്പം ചുവട് വെക്കൂ!

മേടം: ഈ ദിനത്തില്‍ സങ്കീര്‍ണത, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹരമായ വസ്തുക്കളുമായി ബന്ധപ്പെട്ട ഒരു പുതിയ സംരംഭം തുടങ്ങാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. ഈ ദിനത്തിലെ നവോന്മേഷവും വിശ്രമവും മറ്റെന്തിനേക്കാളും ഗുണകരമാകും നിങ്ങള്‍ക്ക്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള സുഭിക്ഷവും ആനന്ദദായകവുമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും ഇടവരും.

മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊര്‍ജ്ജസ്വലനും വലിയ ആവേശവാനും ആയിരിക്കും. കാര്യങ്ങളെ നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വതന്ത്രമായ ഇച്ഛാശക്തി നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. അങ്ങനെ കാര്യങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്തുവാനും കഴിയും. വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം നിങ്ങള്‍ക്ക് ലഭ്യമാക്കും.

കര്‍ക്കടകം: ഇന്ന് കുടുംബത്തില്‍ നിന്ന് സഹായങ്ങള്‍ ഒന്നും നിങ്ങള്‍ക്ക് നല്‍കിയേക്കില്ല, അതിനാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴായി പോയേക്കാം. നിങ്ങളുടെ കുട്ടികളും വളരെ നിരാശരായിരിക്കും. വീട്ടിലെ അഭിപ്രായഭിന്നതകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. അയല്‍ക്കാരെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സാഹചര്യങ്ങളെ മികവോടെയും ലഘുവായും നേരിടുക.

Print Friendly, PDF & Email

Leave a Comment

More News