ഫിലിപ്പോസ് തോമസ് 2024-26 ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ കലാസാംസ്കാരിക സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫിലിപ്പോസ് തോമസ് 2024-26 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരള കൾച്ചറൽ അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന ഫിലിപ്പോസ് തോമസ്, ന്യൂയോർക്ക് സെന്റ് തോമസ് ചർച്ച്, ലോംഗ് ഐലൻഡ് ചർച്ച് ബിൽഡിംഗ് കൺസ്ട്രക്ഷൻ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ച് കമ്മിറ്റികളിൽ പല തവണ ട്രഷറർ ആയും ഇപ്പോൾ ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും, ക്ലബ്ബിനെ മുന്നോട്ടു നയിക്കുന്നതിലും ക്ലബ്ബിന്റെ കമ്മിറ്റി അംഗമെന്ന നിലയില്‍ അദ്ദേഹം പ്രധാന പങ്കു വഹിക്കുന്നു. കലാമണ്ഡലം ശിവദാസിൽ നിന്ന് ചെണ്ട കൊട്ട് അഭ്യസിച്ച അദ്ദേഹം കെ.സി.എൻ.എ ചെണ്ടമേള ടീമിൽ സജീവവുമാണ്.

ഫൊക്കാനയുടെ സമീപകാലത്തെ വളർച്ച ഡോ. ബാബു സ്‌റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വത്തിലുള്ള പ്രവർത്തന മികവിന്റെ ഉദാഹരണമാണെന്ന് ഫിലിപ്പോസ് തോമസ് പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വം 2024-26 കാലയളവിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജ്ജസ്വലമാകുമെന്നും അദ്ദേഹം പറഞ്ഞു.

2023 ലെ ന്യൂയോർക്ക് മെട്രൊ റീജിയന് ഫിലിപ്പോസ് തോമസ് നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നുവെന്ന് ആർ. വി.പി. അപ്പുക്കുട്ടൻ പിള്ള അറിയിച്ചു. പൊതുപ്രവർത്തനത്തിൽ ആത്മാർത്ഥത കൈമുതലായുള്ള ഫിലിപ്പോസ് തോമസ് നാഷണൽ കമ്മിറ്റിയിലേക്ക് വരികയും തന്റെ പ്രവർത്തനങ്ങൾ കൂടുതൽ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലേക്ക് വ്യാപിക്കപ്പെടട്ടേ എന്ന് ആശംസിക്കുന്നതായും, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്നും സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427

Print Friendly, PDF & Email

Leave a Comment

More News