പപ്പടക്കോല്‍ വിഴുങ്ങിയ യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ വിദഗ്ധമായി പുറത്തെടുത്തു

കോഴിക്കോട്: പപ്പടക്കോല്‍ വിഴുങ്ങിയ മലപ്പുറം സ്വദേശിനിയായ യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ കൂടാതെ ഇരുമ്പ്
പപ്പടക്കോല്‍ പുറത്തെടുത്തത്.

യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം പറഞ്ഞു. പപ്പടക്കോല്‍ അന്നനാളത്തിലൂടെ കടന്ന് ഇടതു ശ്വാസകോശം തുളച്ച് വയറ്റിൽ എത്തിയ അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ വിജയസാധ്യത കുറവായതിനാലാണ് ഉപകരണങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ഫൈബർ ഒപ്‌റ്റിക് ഇൻട്യൂബേറ്റിംഗ് വീഡിയോ എൻഡോസ്കോപ്പിയും ഡയറക്ട് ലാറിംഗോസ്കോപ്പിയും ഉപയോഗിച്ചാണ് പപ്പടക്കോല്‍ പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News