അമ്മയുടെയും സുഹൃത്തിന്റേയും മര്‍ദ്ദനമേറ്റ പിഞ്ചുകുഞ്ഞിന്റെ കൈ ഒടിഞ്ഞു

ആലപ്പുഴ: ആലപ്പുഴ കുത്തിയത്തോട് അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചതിനെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി
പരിക്കേറ്റു.

കൈയ്യിലെ എല്ലുകൾ ഒടിഞ്ഞ നിലയിൽ കുട്ടിയെ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുത്തിയതോട് പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ ചൂരല്‍ കൊണ്ടടിച്ച ഒന്നിലധികം പാടുകൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് എല്ല് ഒടിഞ്ഞ സ്ഥിതിയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മയ്ക്കും സുഹൃത്ത് ആലപ്പുഴ തിരുവിഴ സ്വദേശി കൃഷ്ണകുമാറിനുമെതിരെ കേസെടുത്തതായി ഞായറാഴ്ച പോലീസ് അറിയിച്ചു.

കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ അടുത്തിടെ പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായി അധികൃതർ പറഞ്ഞു. തളർന്നുപോയ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു.

കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News