രാശിഫലം (01-01-2024 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമാണ്. നിങ്ങളുടെ മുഴുവന്‍ ജോലികളും അനായാസം ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ അധികാരം വര്‍ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

കന്നി: നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരും. വിവിധ കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ കൂടുതല്‍ പ്രകോപിതനാകാന്‍ സാധ്യതയുണ്ട്. ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരും. സുഹൃത്തുക്കളെ പോലും നിങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം: ജീവിതത്തില്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ സുഖഭോഗങ്ങളും നിങ്ങളില്‍ ഇന്ന് എത്തിചേരും. ജോലി കാര്യത്തില്‍ ഏതാനും ചില പ്രയാസങ്ങള്‍ ഉണ്ടാകും. പുതിയ ജോലി തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യത. ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനം കൈക്കൊള്ളണം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഏറെ മികച്ച ദിവസമായിരിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് ഏറെ പ്രചോദനമേകാന്‍ നിങ്ങള്‍ക്കാകും. മറ്റുള്ളവര്‍ നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.

ധനു: ഇന്ന് ഏറെ ശാരീരികവും മാനസികവുമായ പ്രയാസം നേരിടാന്‍ സാധ്യതയുണ്ട്. യാത്രയ്‌ക്ക് പറ്റിയ ദിവസമല്ല ഇന്ന്. യാത്രകള്‍ കഴിവതും ഒഴിവാക്കുക. ശരീരത്തിന് ക്ഷീണവും മാനസിക അസ്വാസ്ഥ്യവും അനുഭവപ്പെടാന്‍ സാധ്യത. ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. മക്കളെയോ ജോലിയോ സംബന്ധിച്ച് ഉത്‌കണ്‌ഠാകുലരാകാന്‍ സാധ്യത. മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്‌ടിക്കാനുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥനുമായോ തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക.

മകരം: ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. പ്രതികൂല ചിന്തകളും അശുഭ പ്രതീക്ഷയും ഉപേക്ഷിക്കുക. ജോലി സ്ഥലത്ത് നിങ്ങള്‍ ഇന്ന് ഏറെ കഠിനാധ്വാനം ചെയ്യും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരും. സാമ്പത്തിക ചെലുവുകള്‍ ഉയരാന്‍ സാധ്യത. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത് ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷങ്ങള്‍ക്ക് സാധ്യത.

കുംഭം : ഇന്ന് നിങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് പോകണം. മാനസിക സന്തോഷം ലഭിക്കുന്ന നിരവധി കാര്യങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടയുണ്ട്. രൂചികരമായ ഭക്ഷണം ലഭിക്കാനും ഉല്ലാസ യാത്രക്കും സാധ്യത. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് കൂടുതല്‍ സന്തോഷം ലഭിക്കാനിടയുണ്ട്. നിങ്ങളുടെ സാമൂഹിക പദവി ഉയരാനും സാധ്യത.

മീനം: ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവെക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്ക് അഭിമാനം തോന്നും. ആരെയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണമുണ്ടാകും. കുടുംബത്തില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരമാകും.

മേടം: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ മാനസിക ഉന്മേഷം ലഭിക്കുന്ന ദിവസമാകും. ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഏറെ ഫലം ലഭിക്കും. ഏറ്റെടുക്കുന്ന മുഴുവന്‍ ജോലികളും തീര്‍ക്കാനാകും. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് ഏറെ ഫലപ്രദമായ ദിവസമായിരിക്കും.

ഇടവം: നിങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്ന്. ജോലിയിലെ നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടും. നിങ്ങളുടെ പ്രവര്‍ത്തന മികവ് മറ്റുള്ളവരില്‍ പ്രചോദനമുണ്ടാക്കും. സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയാകാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ കൂടുതല്‍ വികാരാധീനനാകാന്‍ സാധ്യതയുണ്ട്. നേരിടേണ്ടി വരുന്ന ചില പ്രയാസങ്ങള്‍ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ് ഇതിന് കാരണമാകുക. തീരുമാനങ്ങളെടുക്കുമ്പോള്‍ കുടുംബത്തില്‍ നിന്നും അഭിപ്രായങ്ങള്‍ തേടണം. ഇന്ന് വൈകുന്നേരത്തോടെ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

കര്‍ക്കടകം: ഭാവി ജീവിതത്തിനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്‌താണ് നിങ്ങളുടെ ദിവസം ഇന്ന് ആരംഭിക്കുക. നിങ്ങളുടെ ഓരോ പ്രവര്‍ത്തിക്കും തക്കതായ പ്രതിഫലം ലഭിക്കും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News