പാം ഇന്റർനാഷണലിന് സ്ഥിരമായ ഓഫീസ് ആസ്ഥാനം ഉത്ഘാടനം ചെയ്തു

ന്യൂയോർക് : പുതു വത്സര പിറവിയിൽ  പാം ഇന്റർനാഷണലിൻറെ, പാം എന്ന രജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫീസ് ആസ്ഥാനം പന്തളത്തു, കുരമ്പാല, ഇടയാടി ജംഗ്ഷനിൽ ആരംഭിച്ചു.

2024 ജനുവരി ഒന്നാം തിയതി  രാവിലെ പന്തളം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. സുശീല സന്തോഷ്‌ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത പാം ഓഫീസ് വേദിയിൽ മുനിസിപ്പൽ കൗൺസിലർ ശ്രീമതി. കോമളവല്ലി, സ്നേഹ താഴ്‌വരയുടെ സാരഥി ശ്രീ. C. P. മാത്യു, പാമിന്റെ പാട്രൺ / ചെയർമാൻ ശ്രീ.  C S മോഹനൻ, പാമിന്റെ സ്ഥാപക പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ ഖാദർ, ജന: സെക്രട്ടറി. ശ്രീ. ക്രിസ്റ്റഫർ വര്ഗീസ്, NSSPT പ്രിൻസിപ്പൽ ശ്രീമതി. പ്രീത ടീച്ചർ, മുൻ പ്രിൻസിപ്പൽ ശ്രീമതി. ജയാദേവി, പാമിന്റെ പ്രസിഡന്റ്‌ ശ്രീ. തുളസിധരൻ പിള്ള, ജന : സെക്രട്ടറി. ശ്രീ. അനിൽ നായർ, കർമ ദീപം കോർഡിനേറ്റർ ശ്രീ. രാജേഷ് എം പിള്ള, മുതിർന്ന പ്രവർത്തകരാ യ ശ്രീ. ചെറിയാൻ എബ്രഹാം,ശ്രീ. M K ശ്രീകുമാർ, ശ്രീ. ലിനു. വി ഐസക്, ശ്രീ. ജയകുമാർ, ശ്രീ. അജിത് പണിക്കർ, ശ്രീമതി. സരിക ടീച്ചർ,  കർമ്മ കോർഡിനേറ്റർ ശ്രീ. പ്രദീപ്‌ കുമാർ (NSSPT) എന്നിവർ പങ്കെടുത്തു.

ജീവ കാരുണ്യ മേഖലയിൽ ഒരു പുത്തൻ കാഴ്ചപ്പാടുമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പ്രസ്തുത ചടങ്ങിൽ, പാം ലേഡീസ് കോർഡിനേറ്റർസ് ആയിട്ടുള്ള, ശ്രീമതി. വിദ്യാ ശബരീഷ്, ശ്രീമതി. ബിജി ജയപ്രകാശ്, ശ്രീമതി. ഇന്ദു രാജേഷ്, ശ്രീമതി. ആശാ തുളസി, എന്നിവർ പങ്കെടുത്തു. കൂടാതെ പന്തളം പ്രവാസി അസോസിയേഷൻ പ്രതിനിധി ശ്രീ. പൊന്നച്ചൻ കുളനടയും നാട്ടുകാരായ ഒട്ടേറെ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.  പാമിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായ സഹകരണം ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു .

Print Friendly, PDF & Email

Leave a Comment

More News