യു.സി.എഫ് 2024 ലെ പ്രഥമയോഗം ജനുവരി 7ന്

ഹൂസ്റ്റൺ: കഴിഞ്ഞ 46 വർഷമായി ഹൂസ്റ്റണിലെ വിവിധ സഭാ വിശ്വാസികളുടെ സഹകരണത്തോടെ നടത്തിവരുന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ 2024 ലെ പ്രഥമ യോഗം ഈ മാസം 7ന് ഞായറാഴ്ച 4 മണിക്ക് പെയർലാൻഡിലുള്ള അനിയൻ ചാക്കച്ചേരി/ ആൻസി ദമ്പതികളുടെ ഭവനാങ്കണത്തിൽ നടത്തപ്പെടും.

പ്രസ്തുത യോഗത്തിൽ റവ. ജേക്കബ് ജോർജ്ജ് വചന ശുശ്രൂഷ നിർവഹിക്കും. യു.സി.എഫ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഈ ആത്മീയ ശുശ്രൂഷയിലേക്ക് സഭാ വ്യത്യാസം കൂടാതെ എല്ലാ വിശ്വാസികളെയും, യു.സി.എഫ് കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് മത്തായി കെ. മത്തായി,ട്രഷറർ പി.ഐ. വർഗീസ് എന്നിവർ സംയുക്തമായി അറിയിച്ചു

Print Friendly, PDF & Email

Leave a Comment