രാശിഫലം (03-01-2024 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. ജീവിത വിജയത്തിനായി വേണ്ടത്ര പരിശ്രമം നടത്തേണ്ടതുണ്ട്. പരിശ്രമം നിങ്ങളെ വിജയത്തില്‍ എത്തിക്കും.

കന്നി: നിങ്ങള്‍ക്ക് ഇന്ന് ഏറെ ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും മറ്റുള്ളവരില്‍ പ്രചോദനമുണ്ടാക്കും. പ്രണയിനികള്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ ചിലത് ഏറ്റെടുക്കേണ്ടതായി വന്നേക്കും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല, എന്നാല്‍ നിങ്ങള്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകുക തന്നെ ചെയ്യും.

വൃശ്ചികം: നിങ്ങള്‍ ഇന്ന് ജോലി സ്ഥലത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും. നിങ്ങളുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോകുന്നവയല്ല. നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും സഹായങ്ങള്‍ ചെയ്യേണ്ടതായി വരും.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

മകരം: അവിവാഹിതര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ഭാവിയെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടും. നിങ്ങളുടെ ഇണയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്.

കുംഭം: നിങ്ങൾ ഇന്ന് ഏറെ പ്രകോപിതനാകാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് നിങ്ങള്‍ അസ്വസ്ഥരാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മറ്റുള്ളവരുടെ ജോലിയില്‍ സഹായിക്കുന്നതിന് മുമ്പ് നിങ്ങളുടെ ജോലി പൂര്‍ത്തീകരിക്കുന്നതാവും നല്ലത്.

മീനം: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ദിവസമാണിന്ന്. മറ്റുള്ളവരില്‍ നിന്നും അഭിനന്ദനം ലഭിക്കാനിടയുണ്ട്. ബിസിനസ് മെച്ചപ്പെടുത്താന്‍ ശക്തനായ ഒരു പങ്കാളിയെ തേടുന്നവരാണെങ്കില്‍ നിങ്ങള്‍ അയാളെ കണ്ടെത്തും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ സാധിക്കും. അതിലൂടെ നിങ്ങള്‍ ഏറെ സന്തോഷവനാകും.

മേടം: ഇന്ന് നല്ലൊരു വാര്‍ത്ത നിങ്ങളെ തേടിയെത്തും. ഈ വാര്‍ത്ത വ്യക്തിപരമായിരിക്കും. ധനസംബന്ധമായി ഏറെ പ്രയോജനകരമായ ദിവസമാണിന്ന്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

ഇടവം: നിങ്ങള്‍ ഇന്ന് ഏറെ ചിട്ടയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഫലം ലഭിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകാതിരിക്കുക.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയുമാണ്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തിന് നേട്ടങ്ങളുണ്ടാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത.

കര്‍ക്കടകം: സാമ്പത്തിക ചെലവുകള്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാകും. അത്തരത്തില്‍ മുന്നോട്ട് പോകുന്നതായിരിക്കും നിങ്ങള്‍ക്ക് ഉത്തമം. കുടുംബവും സുഹൃത്തുക്കളും കാരണം ചെറിയ സാമ്പത്തിക ചെലവുകള്‍ വരാനിടയാകും. നിങ്ങളുടെ ജോലിയില്‍ ഏതാനും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News