12 വയസുകാരിയെ വിവാഹം കഴിച്ചതിന് 29 കാരനെതിരെ കേസെടുത്തു

പ്രതിനിധി ചിത്രം

താനെ: 12 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തതിന് 29 കാരനായ യുവാവിനെതിരെ നവി മുംബൈ പോലീസ് കേസെടുത്തു.

രാജ്യത്ത് നിയമവിരുദ്ധമായ ശൈശവ വിവാഹം ആറുമാസം മുമ്പാണ് നടന്നതെന്നും പോലീസ് പറഞ്ഞു.

ഇയാൾ പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും.

വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ പനവേലിൽ നിന്നുള്ള ഒരു പ്രാദേശിക ഡോക്ടർ പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് മനസ്സിലാക്കി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഖണ്ഡേശ്വർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News