രാശിഫലം (06-01-2024 ശനി)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും കൂടുതല്‍ ദൃഢമാക്കുക. കുടുംബത്തില്‍ നിന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് നല്ല സമയമാണ്.

കന്നി : ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരുമായി സൗമ്യമായി പെരുമാറാന്‍ നിങ്ങള്‍ക്കാകും. ഏറ്റെടുത്ത ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മധുര പലഹാരങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുങ്ങും. സാമ്പത്തിക ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ല സമയമണ്.

തുലാം : സാമ്പത്തിക ഇടപാടില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുക. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസിക നിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാകും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു.

വൃശ്ചികം : നിങ്ങള്‍ ഇന്ന് ഏറെ വികാരാധീതനായിരിക്കും. പ്രകോപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക.

ധനു : ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങളുടെ ദിവസമായിരിക്കും. നിങ്ങളുടെ കുടുംബ ജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് പോകാന്‍ സാധ്യത. വരുമാനം വർധിക്കാന്‍ സാധ്യത.

മകരം : നിങ്ങളുടെ കച്ചവടം ഇന്ന് സാധാരണ പോലെ മികച്ചതായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം അല്‍പം മോശമായിരിക്കും. മാത്രമല്ല നിങ്ങൾക്ക് അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ലാഭങ്ങൾ നേടിത്തരും.

കുംഭം : ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കണമെന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക.

മീനം : നിങ്ങള്‍ക്ക് ഇന്ന് സൗഭാഗ്യത്തിന്‍റെ ദിവസമായിരിക്കും. നിങ്ങള്‍ ആഗ്രഹിച്ച ജോലി നിങ്ങളെ തേടിയെത്താന്‍ സാധ്യത. സാമ്പത്തിക ലാഭത്തിന് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

മേടം : ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും. ദാമ്പത്യ ബന്ധങ്ങള്‍ക്ക് ഏറ്റവും നല്ലസമയമാണിത്. ജീവിതപങ്കാളിയുമായി ഊഷമളമായ ചില നിമിഷങ്ങള്‍ പങ്കിടുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. നിങ്ങളുടെ വികാരാധിക്യം കൊണ്ടുള്ള പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമാകാം. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രകള്‍ക്കും വാഹനങ്ങള്‍ വാങ്ങാനും നല്ല സമയമാണിന്ന്.

ഇടവം : നിങ്ങൾക്ക് ശാരീരികമായും മാനസികമായും ഉന്മേഷം തോന്നുന്ന ദിവസമാണിന്ന്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃക സ്വത്തുക്കളോ നിങ്ങള്‍ക്ക് ലഭ്യമാകാനും സാധ്യതയുണ്ട്. രോഗികള്‍ക്ക് ആരോഗ്യം മെച്ചപ്പെടും.

മിഥുനം : ഇന്ന് നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കില്ല. ഇന്ന് നിങ്ങൾ അപമാനം നേരിടാന്‍ സാധ്യതയുണ്ട്. പുതുതായി എന്തെങ്കിലും ആരംഭിക്കാൻ നിങ്ങൾ പദ്ധതിയിട്ടിരിക്കാം. പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കില്ല. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കായി സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. നിങ്ങളുടെ സ്വന്തം ആരോഗ്യത്തിലും ആശങ്കയ്‌ക്ക് സാധ്യത. ഇത് നിങ്ങളുടെ നിരാശ വർധിപ്പിക്കും.

കര്‍ക്കടകം: ഇന്ന് മാനസികമായി നിങ്ങള്‍ അസ്വസ്ഥനായേക്കാം. നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം അസ്വസ്ഥതയ്‌ക്ക് കാരണം. കുടുംബ വഴക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക. ഏതാനും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News