മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന പ്രചാരണ പോസ്റ്റർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു.

കാരന്തൂർ: അടുത്തമാസം മൂന്നിന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ആത്മീയ സംഗമ വേദിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു.

ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനം-ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളുമാണ് സമ്മേളനത്തിലെ മുഖ്യാതിഥികൾ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും.

പോസ്റ്റർ പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ബാഫഖി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, വി ടി അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ, ഉമറലി സഖാഫി എടപ്പുലം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, ബശീർ സഖാഫി എടപ്പുലം, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News