കറക്ഷണൽ എംപ്ലോയീസ് ഓഫ് മലയാളി ഇന്ത്യൻ ഓർഗനൈസേഷന് (CEMIO) നവനേതൃത്വം

ഫിലഡൽഫിയ:കറക്ഷണൽ ഓഫീസേഴ്സ് സംഘടനയായ ‘കറക്ഷണൽ  എംപ്ലോയീസ്  ഓഫ് മലയാളി  ഇന്ത്യൻ ഓർഗനൈസേഷൻ  (CEMIO)  യ്ക്ക് 2024  – 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാക്കോ ഏബ്രഹാമിന്റെ  വസതിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ സെക്രട്ടറി ചാക്കോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ട്രഷറാർ അഭിലാഷ് കണക്കുകൾ  അവതരിപ്പിച്ചു.  തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ചാക്കോ ഏബ്രഹാമിനെ  പ്രസിഡണ്ടായും,

ക്യാപ്റ്റൻ ടി തോംസനെ വൈസ് പ്രസിഡണ്ടായും,  പ്രസാദ് ബേബിയെ സെക്രട്ടറിയായും, ബബിലു
രാധാകൃഷ്ണനെ ജോയിന്റ് സെക്രട്ടറിയായും, ഷെഗു പി സക്കറിയായെ ട്രഷറാറായും യോഗം തിരഞ്ഞെടുത്തു.

മറ്റ് വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ താഴെപ്പറയുന്ന പ്രകാരമാണ്.

മോൻസി ജോയ് (PRO), ബിജു എബ്രഹാം സ്പോർട്സ്,  സാജൻ വർഗീസ്,  ഷിബു വർഗീസ് (CFCF Rep) ബെന്നി ജേക്കബ്, ജോസഫ് വർഗീസ് (DC Rep)  Sgt. ജെയിംസ് ജോസഫ്, ജോൺ ഫിലിപ്പ് (CMR)  ലിബിൻ കുര്യൻ (PICC) ലാലു പോൾ (MIS) എന്നിവരെയും തെരഞ്ഞെടുത്തു

പുതിയ ഭാരവാഹികൾക്ക്  ക്യാപ്റ്റൻ തോംസൺ ആശംസകൾ നേർന്നു.  മോൻസി ജോയ്  ഏവർക്കും  നന്ദി രേഖപ്പെടുത്തി. തുടർന്ന്, ചാക്കോ  ഏബ്രഹാം ക്രമീകരിച്ച വിരുന്നു സൽക്കാരത്തോടുകൂടി  പരിപാടികൾ അവസാനിച്ചു.

Print Friendly, PDF & Email

Leave a Comment