അഭിലാഷ് പുളിക്കത്തൊടി 2024-26 ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനാർത്ഥി

ന്യൂയോര്‍ക്ക്: ആൽബനിയിൽ നിന്നും ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് പുളിക്കത്തൊടി മത്സരിക്കുന്നു.

ഇന്ത്യയിലെ നിരവധി ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടാണ് അഭിലാഷ് പൊതു പ്രവർത്തനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.  ബാംഗ്ലൂരിലെ പ്രശസ്ത എൻ ജി ഒ ആയ പരിക്രമയുമായി സഹകരിച്ച് ഇരുപതിലധികം കുട്ടികളെ  ദത്തെടുത്ത് ഒന്നാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ  അന്താരാഷ്ട്ര തലത്തിലുള്ള സൗജന്യ വിദ്യാഭ്യാസം നൽകുന്ന സംരംഭത്തിന് നേതൃത്വം നൽകിയ  അഭിലാഷ് സമാനമായ ഒട്ടേറെ ചാരിറ്റി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയിലെത്തിയ ശേഷം തന്റെ സാംസ്കാരിക സാമൂഹ്യപ്രവർത്തനങ്ങൾ തുടർന്ന അഭിലാഷ് ഏറെക്കാലമായി ആൽബനിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമാണ്. 2018-2019 ൽ ആൽബനി ക്യാപ്പിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായും, 2016-17, 2020- 2021 കാലയളവുകളിൽ എക്സിക്യുട്ടീവ് അംഗമായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

മുൻനിര മൾട്ടിനാഷണൽ ഐ.ടി ഓർഗനൈസേഷനിൽ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുന്ന അഭിലാഷ്‌ മൾട്ടി നാഷണൽ ജീവനക്കാരുടെ കൂട്ടായ്മയായ പതിനായിരത്തിലധികം അംഗങ്ങളുള്ള ക്ല്ബിന്റെ പ്രസിഡൻഷ്യൽ ചുമതല വഹിച്ചിട്ടുണ്ട്. ഇവിടെ കോർപ്പറേറ്റ് ഒളിമ്പ്യാഡ് എന്ന ആശയം രൂപപ്പെടുത്തി നടപ്പിലാക്കിയത്‌ അഭിലാഷാണ്. ഈ ആശയം 2010 ൽ മികച്ച തൊഴിൽ ദാതാവിനുള്ള പുരസ്കാരം കമ്പനി നേടിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. പ്രതിഭാശാലിയായ പ്രൊഫഷണൽ കൂടിയാണ് അഭിലാഷ്. മികച്ച ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററുമായും അഭിലാഷ് തിളങ്ങുന്നു. ഇങ്ങിനെ പ്രൊഫഷണൽ രംഗത്തും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് പുളിക്കത്തൊടിയുടെ ഭാവനാത്മകത ഫൊക്കാനയുടെ ഭാവിയിൽ ഏറെ സഹായകമാവുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. സാംസ്കാരിക സംഘടനാരംഗത്തെന്നതു പോലെ കലാ രംഗത്തും ശോഭിക്കുന്ന അഭിലാഷ് പുളിക്കത്തൊടിരുടെ സാമൂഹ്യ പ്രതിബദ്ധതയും ശ്രദ്ധേയമാണ്.

എന്തുകൊണ്ടും അഭിലാഷിന്റെ സ്ഥാനാർത്ഥിത്വം ഞങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ മുതൽക്കൂട്ടാവും

ഡോ. കല ഷഹി (ഫൊക്കാന 2024 : 2026 പ്രസിഡന്റ് സ്ഥാനാർത്ഥി 202 359 8427)

ആശംസകളോടെ:

ജോർജ് പണിക്കർ (സെക്രട്ടറി സ്ഥാനാർത്ഥി), രാജൻ സാമുവേൽ (ട്രഷറർ സ്ഥാനാർത്ഥി), റോയ് ജോർജ് (വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി), ബിജു തൂമ്പിൽ (അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി), സന്തോഷ് ഐപ്പ്, (അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി), ഡോ. അജു ഉമ്മൻ, (അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി), ദേവസ്സി പാലാട്ടി (അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാർത്ഥി), നിഷ എറിക്, (വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി), ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ (നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൾ)

Print Friendly, PDF & Email

Leave a Comment

More News