സുവിശേഷീകരണം പുതുവർഷത്തിൽ നാം പ്രാവർത്തികമാക്കണം: റവ.ജേക്കബ് ജോർജ്ജ്

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) ഈ വർഷത്തെ പ്രഥമ യോഗം അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനാങ്കണത്തിൽ നടന്നു.

ദൈവശബ്ദം കേട്ട് അനുസരിക്കുകയും, ജീവിത സാഹചര്യങ്ങൾ എല്ലാം തന്നെ ദൈവികമായ പദ്ധതി എന്നറിഞ്ഞ് വെറുപ്പ് കൂടാതെ ജീവിക്കുവാനായി ഏവരെയും റവ.ജേക്കബ് ജോർജ്ജ് യോഗത്തിൽ ആഹ്വാനം ചെയ്തു.

മത്തായി കെ. മത്തായിയുടെ അധ്യക്ഷതയിൽ ജോൺ കുരുവിള, മോളി മത്തായി എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

റവ. ഡോ. ജോബി മാത്യു 42-ാം വിവാഹ വാർഷികം ആഘോഷിച്ച ചാക്കച്ചേരി ദമ്പതികൾക്ക് പുതുവർഷത്തിൽ എല്ലാ നന്മകളും,വിവാഹ വാർഷിക ആശംസകളും നേർന്ന് സംസാരിച്ചു. യു.സി.എഫ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പി. ഐ. വർഗീസ് നന്ദി അർപ്പിച്ചു. എൻ. എം. മാത്യുവിന്റെ പ്രാർത്ഥനക്കു ശേഷം റവ. ജേക്കബ് ജോർജ്ജിൻറെ ആശിർവാദത്തോടു കൂടി യോഗം സമംഗളം പരൃവസാനിച്ചു.

Print Friendly, PDF & Email

Leave a Comment