ഫ്രറ്റേണിറ്റി സ്പോർട്സ് മീറ്റ് ലോഗോ പ്രകാശനം

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം അർജുന അവാർഡ് ജേതാവ് എം. ശ്രീശങ്കർ നിർവഹിക്കുന്നു

പാലക്കാട്: സംഘടന ക്യാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനുവരി 20, 21 തിയതികളിൽ തൃശൂർ പെരുമ്പിലാവ് വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന തല സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം അർജുന അവാർഡ് ജേതാവ് മുരളി ശ്രീശങ്കർ നിർവഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടിക്ക് ലോഗോ കൈമാറിയാണ് ശ്രീശങ്കർ പ്രകാശനം നിർവഹിച്ചത്. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ മുരളി എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News