കെ വി ജോസഫ് കോലഞ്ചേരിൽ (85) അന്തരിച്ചു

കോതമംഗലം: തങ്കളം കോലഞ്ചേരിൽ കെ വി ജോസഫ് (കല്ലത്ത് കുഞ്ഞ് ഔസെഫ് ) (85) അന്തരിച്ചു.

ഭാര്യ: മാർത്ത ജോസഫ്, മക്കൾ: ജിയോ ജോസഫ് (ന്യൂ ജേഴ്‌സി), ജിനോയ് ജോസഫ് (ന്യൂയോർക്ക്), ജോബി ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ), ജിസ്മോൻ ജോസഫ് (മെൽബൺ, ഓസ്‌ട്രേലിയ).

കേരളാ സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റും ഫോമാ നാഷണൽ കമ്മറ്റി മെമ്പറുമായ ജിയോ ജോസഫിന്റെ പിതാവാണ് പരേതന്‍.

ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് സ്വഭവനത്തിൽ വച്ച് ശുശ്രൂഷകൾ ആരംഭിക്കും. ജനുവരി 13 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സംസ്കാരച്ചടങ്ങുകൾ കോതമംഗലം സെയിന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ നടത്തപ്പെടും. ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജിയോ ജോസഫ് (914) 552 -2936.

 

Leave a Comment

More News