മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തിൽ നടത്തിയ ക്രിസ്മസ് മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ജനുവരി 7 ഞായറാഴ്ച പത്തു മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അസി. വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

മികച്ച കരോൾ പ്രകടനം നടത്തിയതിൽ ഒന്നും, രണ്ടും,മൂന്നും സ്ഥാനം നേടിയ കൂടാരയോഗങ്ങൾ യഥാക്രമം
സെന്റ്. ആന്റണി
സെന്റ്. സേവ്യർ
സെന്റ്. പീറ്റർ & പോൾ.
മികച്ച പുൽക്കൂട്
നിർമ്മാണത്തിൽ ഒന്നാം സമ്മാനം
കരസ്ഥമാക്കിയവർ.
ലൈജു& അനീറ്റ കിണറുരിക്കുംതൊട്ടിയിൽ, ഫിലിപ്പ് & എൽസമ്മ നെടുത്തുരുത്തിൽ.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്
മാത്യു & മൊൾജീന തട്ടമറ്റത്തിൽ.
പുറത്തെ മികച്ച വീട് അലങ്കാരത്തിനുള്ള സമ്മാനം നേടിയത്
1 ജോജോ & മിനി എടകര
2 ജോസ് & സുമ ഐക്കരപ്പറമ്പിൽ
3 ഫിൽപ്പ് & എൽസമ്മ നെടുത്തുരുത്തിൽ.
ഭവനത്തിന് ഉള്ളിലെ മികച്ച പ്രാർത്ഥന മുറി അലങ്കാരം.
1st. ജോർജ് & ആൻസി മറ്റത്തിൽപറമ്പിൽ.
2nd. അനിൽ & സുജ മറ്റത്തിക്കുന്നേൽ
മികച്ച ക്രിസ്മസ് പപ്പാ മത്സരത്തിൽ സമ്മാനാർഹരാവർ
1 സുനിൽ ഐക്കര (സെന്റ്. പീറ്റർ & പോൾ)
2 ആന്റണി വല്ലൂർ: (സെന്റ്. സേവ്യർ കൂടാരയോഗം)
3 കുഞ്ഞച്ചൻ കുളങ്ങര: (സെന്റ്. ജെയിംസ് കൂടാരയോഗം) &
നവീൻ കണിയപറമ്പിൽ: (സെന്റ് ആന്റണീസ് കൂടാരയോഗം)

ക്രിസ്മസ് കരോളിലൂടെ മികച്ച കരോൾ സംഭാവന സമ്പാദിച്ചതിനുള്ള സമ്മാനവും ഏറ്റവും കൂടുതൽ വീടുകളിൽ കരോൾ സന്ദർശം നടത്തിയതിനുള്ള സമ്മാനവും സെന്റ്. ജെയിംസ് കൂടാരയോഗം കരസ്ഥമാക്കി.

Print Friendly, PDF & Email

Leave a Comment