പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി

പൊടിമറ്റം സെന്റ് മേരീസ് പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി വികാരി ഫാ: മാര്‍ട്ടിന്‍ വെള്ളിയാംകുളം കൊടിയേറ്റുന്നു

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍  ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം കൊടിയേറ്റി. തുടര്‍ന്ന് ഫാ. ജസ്റ്റിന്‍ മതിയത്ത് ആഘോഷമായ വി.കുര്‍ബാനയര്‍പ്പിച്ചു.

ഇന്ന്  രാവിലെ 6.15ന് നവ വൈദികനായ ഫാ.തോമസ് കുരിശുങ്കല്‍ ഒ.സി.ഡി. ദിവ്യബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കുടുംബകൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 4.15ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. അലക്‌സ് ഇളംതുരുത്തിയില്‍ എം. എസ്. ടി കാര്‍മ്മികനാകും. പള്ളിയങ്കണത്തില്‍ നിന്ന് വൈകുന്നേരം 6.15ന് ആഘോഷമായ വിശ്വാസപ്രഖ്യാപന തിരുനാള്‍ പ്രദക്ഷിണം പാറത്തോട് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കുരിശടിയിലേയ്ക്ക് പുറപ്പെടും. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി പാറത്തോട് കുരിശടിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതും മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതുമാണ്.

നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 2.15ന് കൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണമാരംഭിക്കും. 4.30ന് സീറോ മലബാര്‍ സഭ കുരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ദി ബാന്റ് വരവിന്റെ ആഭിമുഖ്യത്തില്‍ കലാസന്ധ്യയും നടക്കും.

Print Friendly, PDF & Email

Leave a Comment

More News