ചെങ്കടലിനെ ‘രക്തക്കടലാക്കി’ മാറ്റാനാണ് യുഎസും യുകെയും ശ്രമിക്കുന്നത്: എർദോഗൻ

അങ്കാറ : യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും യുകെയും നടത്തിയ ആക്രമണങ്ങളെ ജനുവരി 12 വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അപലപിച്ചു.

“യുഎസിനും യുകെക്കുമെതിരെ ഹൂതി ഗ്രൂപ്പ് “വിജയകരമായ പ്രതിരോധം” നടത്തുകയാണെന്ന് തന്റെ രാജ്യം വിവിധ ചാനലുകളിൽ നിന്ന് മനസ്സിലാക്കിയെന്ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഇസ്താംബൂളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ എർദോഗൻ പറഞ്ഞു.

യെമൻ സംഘർഷത്തിൽ യുഎസും യുകെയും നടത്തിയ ആനുപാതികമല്ലാത്ത ബലപ്രയോഗത്തെ ഗാസയിലെ ഇസ്രായേലി നടപടികളുമായി താരതമ്യപ്പെടുത്തി എർദോഗൻ വിമർശിച്ചു. ചെങ്കടലിനെ രക്തക്കടലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 11 വ്യാഴാഴ്ച രാത്രി , അഞ്ച് യെമൻ ഗവർണറേറ്റുകളിലെ ഹൂതി ഗ്രൂപ്പിന്റെ നിരവധി ലക്ഷ്യങ്ങളിൽ യുഎസ്, യുകെ സേനകൾ 73 ആക്രമണങ്ങൾ നടത്തിയിരുന്നു.

ചെങ്കടലിൽ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണമാണ് ഈ നടപടിക്ക് കാരണമായത്.

Print Friendly, PDF & Email

Leave a Comment

More News