രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൊച്ചിയിലെത്തും

കൊച്ചി: ദ്വിദിന കേരള സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 16 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തും.

വൈകിട്ട് അഞ്ചിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ എത്തുന്ന മോദി വൈകിട്ട് നഗരത്തിൽ റോഡ്ഷോയിൽ പങ്കെടുക്കും.

1.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ഷോ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച് സർക്കാർ അതിഥി മന്ദിരത്തിൽ സമാപിക്കും. പരിപാടിയിൽ പങ്കെടുക്കാൻ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ നഗരത്തിൽ എത്തുമെന്നതിനാൽ റോഡ്‌ഷോ നടക്കുന്ന വഴിയിൽ പോലീസ് ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പ്രവർത്തകരെ നഗരത്തിലെത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

ചൊവ്വാഴ്ച വില്ലിംഗ്ഡൺ ഐലൻഡിലെ ഹോട്ടലിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും.

ക്ഷേത്രത്തിൽ അൽപസമയം ചെലവഴിക്കുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് തൃപ്രയാറിലെ ശ്രീരാമക്ഷേത്രത്തിലേക്ക് പുറപ്പെടും. അന്നേദിവസം രാവിലെ 10.30ന് അദ്ദേഹം ക്ഷേത്രദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഡ്രൈ ഡോക്കിന്റെയും കപ്പൽ അറ്റകുറ്റപ്പണികളുടെയും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചിയിലേക്ക് മടങ്ങുകയും വില്ലിംഗ്ഡൺ ഐലൻഡിൽ എത്തുകയും ചെയ്യും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപി നേതാക്കളുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും യോഗത്തിന് ശേഷം പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗതാഗതം വഴിതിരിച്ചുവിടലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തുന്ന തന്റെ പ്രിയപ്പെട്ട നേതാവിന് നൽകാൻ സ്വർണത്തളിക ഒരുക്കി സുരേഷ് ഗോപി

തൃശൂര്‍: തന്റെ പ്രിയപ്പെട്ട നേതാവ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തുമ്പോൾ നൽകാനായി സുരേഷ് ഗോപിയുടെ സമ്മാനമായ സ്വർണ്ണത്തളിക ഒരുങ്ങി. സ്വർണാഭരണ നിർമാണ രംഗത്ത് വിദഗ്ദനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. പ്രധാനമന്ത്രിക്ക് ​കൈമാറുന്നതിന് മുൻപ് എസ്.പി.ജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചു.

രണ്ട് ദിവസത്തെ സന്ദൾശനത്തിനായാണ് മോദി കേരളത്തിലെത്തുന്നത്. നാളെ രാവിലെ രാവിലെ ഏഴ് മണിക്ക് മുൻപ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർഗമാകും ഗുരുവായൂരിലെത്തുക. 7.40 ​ഓടെ ഗുരുവായൂരിലെത്തുന്ന അ‌ദ്ദേഹം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News