രാശിഫലം (17-01-2024 ബുധന്‍)

ചിങ്ങം : ഒരു വ്യക്തിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ കൂട്ടത്തിന് ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹൃദ് വലയം വളരെയധികം സമയംകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. അവരെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.

കന്നി : വളരെ ഉത്തമമായ ഒരു ദിവസം. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടും. ബിസിനസിലുള്ള ആൾക്കാർക്കിടയിലും, ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും, ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്തുന്നതായും ഫലങ്ങളിൽ കാണുന്നുണ്ട്.

തുലാം : ശാരീരികമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും.

വൃശ്ചികം : മറ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.

ധനു : മാനസിക അസ്വസ്ഥതകൾ മൂലം നിങ്ങളുടെ മനസ് സമാധാനത്തിലാകില്ല. കുടുംബാംഗങ്ങളുമായി വഴക്കിടാനുള്ള സാധ്യത കാണുന്നു. ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണെന്ന് ഇന്നത്തെ ഫലങ്ങളിൽ കാണുന്നു.

മകരം : സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. എതിരാളികളെ പരാജയപ്പെടുത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നിരാശപ്പെടുത്തുകയില്ല.

കുംഭം : വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. സംസാരം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുക.

മീനം : മാനസികമായി വളരെ ശാന്തനും, ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന്‍ സാധ്യത. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ നിങ്ങളുടെ ഉത്സാഹം നിങ്ങളെ പ്രോത്സാഹിപ്പിക്കും. കുടുംബജീവിതം സുഖകരമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യത. സാമ്പത്തിക നേട്ടം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കും.

മേടം : സാമ്പത്തിക ഉന്നമനത്തിന് സാധ്യത. ബിസിനസില്‍ നിന്നും ഇന്ന് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. അതേസമയം സമൂഹത്തില്‍ നിങ്ങളുടെ മാന്യത വര്‍ധിക്കുകയും ചെയ്യും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അവരുടെ ഭാവി ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഉച്ചയ്ക്കു‌ശേഷം ജോലിയില്‍ ശ്രദ്ധ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം മോശമാവുകയും തന്മൂലം ചികിത്സാചെലവുകള്‍ ഉണ്ടാവുകയും ചെയ്യാനിടയുണ്ട്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ കഴിവതും വേഗം പരിഹരിക്കുക. അപകടസാധ്യത ഉള്ളതുകൊണ്ട് ഇന്ന് വഹനയാത്രകള്‍ ശ്രദ്ധിച്ച് വേണം.

ഇടവം : വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഉപേക്ഷിച്ച് ആശ്വാസം കൈക്കൊള്ളുക. ഗൃഹാന്തരീക്ഷം ശാന്തവും സമാധാന പൂര്‍ണവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളിന്ന് ശ്രദ്ധാകേന്ദ്രമായിരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വൈകുന്നേരത്തോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാം. ബിസിനസിലെ നേട്ടത്തിനുപുറമെ ജീവിത പങ്കാളിയും മക്കളും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരും. മറ്റുപല വലിയ നേട്ടങ്ങളും കൈവരിക്കാവുന്ന ദിവസമണിന്ന്.

മിഥുനം : മാനസികമായും ശാരീരികമായും നിങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.

കര്‍ക്കടകം : മനസിന്‍റെ നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്ക്‌ ഇന്ന് സർഗാത്മകമായ പ്രകാശം ഉണ്ടാകും. കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. ആയതിനാൽ ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News