ചിത്രക്കെതിരെയുള്ള സൈബർ ആക്രമണത്തെ അപലപിച്ചു മന്ത്ര

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയുടെ ആഹ്വാനത്തിന് എതിരെ നടക്കുന്ന ആക്രമണം അപക്വ മനസുകളിൽ നിന്ന് ഉണ്ടാവുന്നതു ആണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും മന്ത്ര പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ. കേരളത്തിൽ ഹൈന്ദവ വിശ്വാസ സം ഹിതകൾക്ക് എതിരെ വർഷങ്ങൾ ആയി നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ സാധിക്കു.ശ്രീമതി ചിത്രയ്ക്ക് മന്ത്രയുടെ പൂർണമായ ഐക്യ ദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇത്തരം സംഭവങ്ങൾക്കു പിന്നിലുള്ള ദുരുദ്ദേശം വ്യക്തമാണെന്നും, ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു.അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനം ലോകമെങ്ങുമുള്ള ഹൈന്ദവ ജനതയ്ക്ക് അഭിമാന മുഹൂർത്തം ആണെന്നും,ശബരിമലയിൽ ആചാരങ്ങളും, വിശ്വാസങ്ങളും, ചരിത്രവും കോടതിവിധിക്ക് മുകളിൽ അല്ല എന്ന് വാദിച്ചവർക്ക് അയോദ്ധ്യയിൽ കോടതി വിധിയെ മാനിക്കാൻ പ്രയാസപ്പെടുന്നതിന്റെ കാപട്യം വ്യക്തമാണെന്നും പ്രസിഡന്റ്‌ ഇലക്ട് കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News