ഒറ്റരാത്രികൊണ്ട് 33 റഷ്യൻ ഡ്രോണുകളിൽ 22 ഉം ഉക്രേനിയൻ വ്യോമസേന വെടിവെച്ചിട്ടതായി ഉക്രേനിയന്‍ സൈന്യം

കൈവ്: റഷ്യ ഒറ്റരാത്രികൊണ്ട് ഉക്രെയ്‌നിലേക്ക് വിക്ഷേപിച്ച 33 ഡ്രോണുകളില്‍ 22 എണ്ണം നശിപ്പിച്ചതായി ഉക്രേനിയന്‍ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. രണ്ട് മിസൈലുകളും റഷ്യ വിക്ഷേപിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.

“തെക്കും വടക്കും ആയിരുന്നു ആക്രമണത്തിന്റെ പ്രധാന മേഖലകൾ. ഉക്രേനിയൻ വ്യോമസേനയും പ്രതിരോധ സേനയും 22 ശത്രു ഡ്രോണുകൾ നശിപ്പിച്ചു. നിരവധി ഡ്രോണുകൾ അവരുടെ ലക്ഷ്യത്തിലെത്തിയില്ല,” ടെലിഗ്രാം മെസേജ് ആപ്പിൽ ഉക്രെയ്‌നിന്റെ വ്യോമസേന പറഞ്ഞു.

റഷ്യയിൽ നിന്ന് ഉടൻ അഭിപ്രായമൊന്നും ഉണ്ടായില്ല. തെക്കൻ നഗരമായ കെർസണിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി ഉക്രേനിയൻ സൈന്യം പറയുന്നു. അവിടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.

കെർസൺ മേഖലയിലെ ബെറിസ്ലാവ് കമ്മ്യൂണിറ്റിയിലെ അഗ്രിബിസിനസ് സ്ഥാപനങ്ങളിലും ഡ്രോണുകൾ ആക്രമണം നടത്തി.

മൈക്കോളൈവ് മേഖലയിൽ, തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഒരു കാർഷിക വെയർഹൗസിന് കേടുപാടുകൾ വരുത്തി. എന്നാല്‍, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News