സേവനദിനം ഉത്സവമാക്കി തിരുഹൃദയ ഇടവക യുവജനങ്ങൾ

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാർട്ടിൻ ലൂഥര്‍ കിംഗ് ദിനത്തിൽ സേവനദിനം കൂട്ടായ്മ ഒരുക്കി തിരുഹൃദയ ഇടവക യുവജനങ്ങൾ വ്യത്യസ്തരായി.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം കേരളത്തിൽ സേവനദിനം ആയി ആചരിക്കുന്ന അതേ ചൈതന്യം ഷിക്കാഗോ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഏറ്റെടുത്ത് മാർട്ടിൻ ലൂഥര്‍ കിംഗ് ദിനത്തിൽ ഇവകയ്ക്കായി സേവനദിനമായി പ്രത്യേകം ആചരിച്ചു. തങ്ങൾക്കായി ലഭിച്ച പുതിയ ദൈവാലയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ യുവജനങ്ങൾ അന്നേ ദിവസം ഒന്നടങ്കം അണി ചേർന്ന്‌ തങ്ങളുടെ പുതിയ ഇടവക ദൈവാലയവും പരിസരങ്ങളും വൃത്തിയാക്കി.

തങ്ങളുടെ മാതാപിതാക്കളോടൊപ്പം വന്ന് തങ്ങളാലാവും വിധം സേവന ദിനത്തില്‍ പങ്കുചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് യൂത്ത് മിനിസ്ട്രി കൂട്ടായ്മ. അസി. വികാരി റവ. ഫാ ബിൻസ് ചേത്തലിലും ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവരും എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News