രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെത്തി

ഗുവാഹത്തി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെത്തി. യാത്ര അസമിലേക്ക് പ്രവേശിച്ചപ്പോള്‍ നാഗാലാൻഡിൽ നിന്ന് അസമിലേക്ക് പതാക കൈമാറി.

മണിപ്പൂരിൽ ആഭ്യന്തര യുദ്ധത്തിന്റെ അന്തരീക്ഷമുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി മണിപ്പൂരിൽ പോയിട്ടില്ല. നാഗാലാൻഡിൽ അദ്ദേഹം വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് എന്ത് സംഭവിച്ചുവെന്ന് ഇന്ന് ആളുകൾ ചോദിക്കുന്നു, ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിൽ ഭരിക്കുന്നതു കൊണ്ടാകാം. ശങ്കര് ദേവ് ജിയുടെ പ്രത്യയശാസ്ത്രത്തിന്റെ യാത്രയാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നമ്മൾ വീണ്ടും അസമിന്റെ ചരിത്രം ആവർത്തിക്കുകയാണ്. ശങ്കർ ദേവ് ജി എല്ലാവർക്കും വഴി കാണിച്ചുകൊടുത്തു, ആളുകളെ ബന്ധിപ്പിക്കാൻ പ്രവർത്തിച്ചു, അനീതിക്കെതിരെ പോരാടി. അതേ പാതയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നടക്കുന്നത്.

നാഗാലാൻഡിലെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനും നാഗാലാൻഡിലെ മുഴുവൻ ടീമിനും നന്ദി പറയണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഗാലാൻഡിൽ നിങ്ങൾ ഭാരത് ജോഡോ ന്യായ് യാത്ര വളരെ നന്നായി നടത്തി, ഞങ്ങൾക്ക് നല്ല പിന്തുണ ലഭിച്ചു. അസമിലും യാത്രയ്ക്ക് ഇതേ സഹകരണവും സ്നേഹനിർഭരമായ പിന്തുണയും ലഭിക്കുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News