എസ്‌ എഫ് ഐ യുടെ സ്റ്റാലിനിസത്തെ കാമ്പസുകളിൽ പ്രതിരോധിക്കും: ജംഷീൽ അബൂബക്കർ

മലപ്പുറം: എസ്‌ എഫ് ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ ക്രിമിനൽ വൽകരിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ എസ്‌ എഫ് ഐ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എഫ് ഐ യും ഇടത് അധ്യാപക സംഘടനകളും അധികാരത്തിന്റെ ബലത്തിൽ ക്യാമ്പസുകളിൽ അക്രമവും അരാജകത്വവും പടർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ് എഫ് ഐ യുടെ സ്റ്റാലിനിസത്തെ കാമ്പസുകളിൽ പ്രതിരോധിക്കുമെന്നും ക്യാമ്പസുകളിൽ ജനാധിപത്യം സ്ഥാപിക്കാൻ ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡന്റുമാരായ ഫയാസ് ഹബീബ്, സയ്യിദ് ഉമർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട്, സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഫീദ വി കെ ജസീം കൊളത്തൂർ, മുബീൻ മലപ്പുറം, മൻസൂർ വേളം തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News