പ്രൗഢ ഗംഭീര ചടങ്ങിൽ “എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ജോൺസൺ സാമുവേൽ ഏറ്റുവാങ്ങി

ന്യൂയോർക്ക്: ജീവിതത്തിൽ ചില നിമിഷങ്ങൾ ചിലർക്കൊക്കെ അമൂല്യ നിമിഷങ്ങളായി തീരാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ സംതൃപ്തി നൽകുന്നതാണെങ്കിലും അത്തരം പ്രവർത്തനങ്ങളെ മറ്റുള്ളവർ അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ വികാരനിർഭര നിമിഷങ്ങൾക്ക് വഴി തെളിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഒരു അവാർഡ് ലഭിക്കുക കൂടി ചെയ്‌താൽ അത് ഇരട്ടി മധുരമാകും. അങ്ങനെ ചില നിമിഷങ്ങളാണ് ജോൺസൺ സാമുവേൽ എന്ന മനുഷ്യസ്‌നേഹി കഴിഞ്ഞ ദിവസം എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡ് കൈപ്പറ്റുമ്പോൾ അനുഭവിച്ചറിഞ്ഞത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന എക്കോ എന്ന ജീവകാരുണ്യ സംഘടന അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മനുഷ്യസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 മുതൽ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനാണ് ജോൺസൺ സാമുവേൽ അർഹനായത്. രണ്ടായിരം ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകിയത്.

ജീവിത യാത്രയിൽ വിധിയുടെ ക്രൂരതയിൽ കാലുകൾ നഷ്ട്ടപ്പെട്ട ഹതഭാഗ്യർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനു സഹായകരമായി കൃത്രിമ കാലുകൾ നൽകുന്ന ജീവ കാരുണ്യ പ്രവർത്തനമാണ് ജോൺസൺ സാമുവേൽ ചെയ്തു വരുന്നത്. സ്വന്തം വരുമാനത്തിൽ നിന്നും മിച്ചം വച്ചും സുഹൃത്തുക്കളുടെയും സ്വന്തക്കാരുടെയും സഹായങ്ങളിലൂടെയും സ്വരൂപിക്കുന്ന തുകകൾ ചേർത്ത് 204 പേർക്കാണ് കഴിഞ്ഞ പത്ത് വർഷമായി ജോൺസൺ കൃത്രിമ കാലുകൾ നൽകി സഹായിച്ചിട്ടുള്ളത്. ഒരു കാലിന് രണ്ടായിരം ഡോളറിലധികം (ഏകദേശം രണ്ട് ലക്ഷം രൂപാ) ചെലവ് വരുന്ന ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ജർമ്മനിയിലെ ഓട്ടോബൂക് എന്ന കമ്പനിയിൽ നിന്നുമാണ് കൃത്രിമ കാലുകൾ ഇറക്കുമതി ചെയ്ത് കേരളത്തിലുള്ള ആവശ്യക്കാർക്ക് അദ്ദേഹം സൗജന്യമായി നൽകുന്നത്. സ്വന്തം ജന്മദേശമായ മാവേലിക്കരയിലെ വെട്ടിയാറ്റിലുള്ള “ലൈഫ് ആൻഡ് ലിംബ്” എന്ന ചാരിറ്റി സ്ഥാപനത്തിലൂടെ 2013 മുതൽ കൃത്രിമ കാലുകൾ നൽകി വരുന്നു.

ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്കോ എന്ന സംഘടന ചാരിറ്റി പ്രവർത്തനം കൊണ്ട് സമൂഹത്തിൽ ജനശ്രദ്ധ നേടിയിട്ടുള്ള സംഘടനയാണ്. ഒരു ദശാബ്ദക്കാലം പ്രവർത്തനം പിന്നിട്ട എക്കോ ഈ വർഷം ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാനാണ് പദ്ധതിയിടുന്നത്. പത്തു ഭവന രഹിതർക്ക് വീട് വച്ച് നൽകുന്ന “ഭവന നിർമ്മാണ” പദ്ധതി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ സായാഹ്ന കാലത്ത് ഭവനങ്ങളിൽ ഏകാന്തതയിൽ കഴിയുന്ന സീനിയർ വ്യക്തികൾക്ക് വേണ്ടി ആഴ്ചയിൽ ഒരിക്കൽ ഏതാനും മണിക്കൂറുകൾ മാത്രം നടത്തി വരുന്ന “സീനിയർ വെൽനെസ്സ്” എന്ന പരിപാടി ആഴ്ചയിൽ അഞ്ചു ദിവസവും ഫുൾ ഡേ “അഡൾട്ട് ഡേ കെയർ” ആയി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സംഘടനാ ഭാരവാഹികൾ ആരംഭിച്ചു കഴിഞ്ഞു. പുതു തലമുറ യുവാക്കളുടെ ശാക്തീകരണത്തിനായി “Echo Connect” എന്ന ഒരു പരിപാടിക്കും എക്കോ തുടക്കം കുറിച്ചു. കേരളത്തിലെ സ്‌കൂൾ കുട്ടികളിൽ സാമൂഹിക സേവനതല്പരത വളർത്തിയെടുക്കുന്നതിനായി ഫാദർ ഡേവിസ് ചിറമേൽ അച്ചന്റെ മേൽനോട്ടത്തിൽ ആരംഭിച്ച “മദർ തെരേസാ സേവനാ അവാർഡ്” എന്ന പദ്ധതിയിൽ നൂറോളം സ്‌കൂളുകളെ തെരഞ്ഞെടുത്ത് വ്ദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭവും എക്കോ ആരംഭിച്ചു. കേരളത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി വലയുന്നവർക്ക് ഭക്ഷണം നൽകുന്ന “Hunger Hunt International” പദ്ധതിയും ചിറമ്മേലച്ചന്റെ മേൽനോട്ടത്തിൽ ഭംഗിയായി മുന്നേറുന്നു.

അങ്ങനെ വിവിധങ്ങളായ സാമൂഹിക സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നേറുന്ന എക്കോ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനു കൂടിയാണ് ഫാമിലി ഡിന്നർ നൈറ്റും ഹ്യുമാനിറ്റേറിയൻ അവാർഡ് ദാനവും കഴിഞ്ഞ ദിവസം നടത്തിയത്. പ്രസ്തുത ചടങ്ങിൽ ന്യൂയോർക്ക് സംസ്ഥാന സെനറ്റർമാരും നാസ്സോ കൗണ്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും എക്കോയെ സ്നേഹിക്കുന്ന ധാരാളം കുടുംബങ്ങളും പങ്കെടുത്തു.

ECHO പ്രോഗ്രാം ഡയറക്ടറായ സാബു ലൂക്കോസ് സന്നിഹിതരായ ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ആശംസിച്ചു. ECHO എക്സിക്യൂട്ടീവ് ഡയറക്ടറും ചെയർമാനുമായ ഡോ. തോമസ് മാത്യു സംഘടനയുടെ വിവിധ പ്രൊജെക്ടുകളെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത ബ്ലൂ ഓഷൻ വെൽത് സൊല്യൂഷൻസ് സി.ഇ.ഓ. ഫ്രാങ്ക് സ്കെലെസ് (Frank Scalese), ECHO ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതിനു ശേഷം മുഖ്യാതിഥി ഫ്രാങ്ക് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജാക്ക് എം. മാർട്ടിൻ, നാസ്സോ കൗണ്ടി കംപ്ട്രോളർ എലൈൻ ഫിലിപ്സ്, കൗണ്ടി ലെജിസ്ലേറ്റർമാരായ സ്കോട്ട് സ്ട്രൂസ്, മാസ്സി മേലാസ ഫിലിപ്പ്, നോർത്ത് ഹെംസ്റ്റെഡ് ടൌൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന തുടങ്ങിയ പ്രാദേശിക രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യം ചടങ്ങുകളെ പ്രൗഡ്ഢ ഗംഭീരമാക്കി. എക്കോ ക്യാപിറ്റൽ റിസോഴ്‌സ് ഡയറക്ടർ ആനി മാത്യു അകാലത്തിൽ മണ്മറഞ്ഞ തൻറെ ജീവിത പങ്കാളിയും എക്കോയുടെ ആദ്യകാല ഡയറക്ടറുമായിരുന്ന സോളമൻ മാത്യുവിൻറെ ഓർമ്മക്കായി ഫണ്ട് നൽകി “മദർ തെരേസാ സേവനാ അവാർഡ്” ഉത്ഘാടനം ചെയ്തു.

ECHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഓപ്പറേഷൻസ് ഡയറക്ടർ ബിജു ചാക്കോ, പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസ്, ഫിനാൻസ് ഡയറക്ടർ വർഗ്ഗീസ് ജോൺ, ക്യാപിറ്റൽ റിസോഴ്‌സ് ഡയറക്ടർമാരായ ടി. ആർ. ജോയി, ആനി മാത്യു, അസ്സോസിയേറ്റ് ഓപ്പറേഷൻസ് ഡയറക്ടർ തോമസ് ജോർജ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കെ. ബി. സാമുവേൽ, കമ്മ്യൂണിറ്റി ലയസൺ ഡയറക്ടർ കാർത്തിക് ധാമ, പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, ഉപദേശക സമിതി അംഗങ്ങളായ ഡോ. ഗീതാ മേനോൻ, ഡോ. ഉണ്ണികൃഷ്ണൻ തമ്പി, ഡോ. സാബു വർഗ്ഗീസ്, ഡോ. സെലിൻ പൗലോസ്, ഡോ. അന്നാ ജോർജ്, വിനോദ് എബ്രഹാം, ജെയിൻ ജേക്കബ്, ബാബു ഉത്തമൻ, തോമസ് നെടുനിലം, സീനിയർ വെൽനെസ്സ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ വർഗ്ഗീസ് പി. എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ ബിജി ടി. ജോസഫ്, യോഗാ ഡയറക്ടർ സജി ജോർജ്, മാർക്കറ്റിംഗ് കോർഡിനേറ്റർ ആഷിഷ് എബ്രഹാം, ഹൗസിങ് പ്രൊജക്റ്റ് കോർഡിനേറ്റർ ജോൺ മാത്യു, സീനിയർ വെൽനെസ്സ് കോർഡിനേറ്റർമാരായ മറിയ ഫിലിപ്പ്, ഉഷാ ജോർജ്, ലീലമ്മ അപ്പുകുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാർഷിക ഡിന്നർ മീറ്റിംഗ് പരിപാടി ഭംഗിയാക്കി തീർത്തത്. നൂപുര ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ നൃത്തപരിപാടികളും, ഗായകൻ ശബരീനാഥിന്റെ നേതൃത്വത്തിലുള്ള ഗായകരുടെ സംഗീത പരിപാടികളും സീനിയർ വെൽനെസ്സ് അംഗങ്ങളുടെ ക്രിസ്മസ് ഗാനവും പ്രോഗ്രാമിന് കൊഴുപ്പേകി.

Print Friendly, PDF & Email

Leave a Comment

More News