JN.1 അണുബാധ രാജ്യത്ത് അതിവേഗം പടരുന്നു

ന്യൂഡൽഹി: കോവിഡ്-19-ന്റെ പുതിയ വേരിയന്റായ JN.1 ഇന്ത്യയില്‍ അതിവേഗം പടരുന്നു. ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) പ്രകാരം, രാജ്യത്ത് JN.1 ന്റെ 1,226 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

INSACOG ഡാറ്റ അനുസരിച്ച്, 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കർണാടകയിൽ 234, ആന്ധ്രാപ്രദേശിൽ 189, മഹാരാഷ്ട്രയിൽ 170, കേരളത്തിൽ 156, പശ്ചിമ ബംഗാളിൽ 96, ഗോവയിൽ 90, തമിഴ്‌നാട്ടിൽ 88, ഗുജറാത്തിൽ 76 എന്നിങ്ങനെയാണ് ജെഎൻ.1 സബ് വേരിയന്റിന്റെ 234 കേസുകൾ.

രാജസ്ഥാനിൽ ജെഎൻ.1 ന്റെ 37 കേസുകളുണ്ട്. തെലങ്കാനയിൽ 32, ഛത്തീസ്ഗഡിൽ 25, ഡൽഹിയിൽ 16, ഉത്തർപ്രദേശിൽ ഏഴ്, ഹരിയാനയിൽ അഞ്ച്, ഒഡീഷയിൽ മൂന്ന്, ഉത്തരാഖണ്ഡ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും ജെഎൻ.1 സബ് വേരിയന്റ് കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിരന്തരമായ നിരീക്ഷണം തുടരാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. JN.1 വേരിയന്റിനെ ലോകാരോഗ്യ സംഘടന നേരത്തെ VOI ആയി തരംതിരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News