ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡി.എഫ്. ഡബ്ല്യൂ എയർപോർട്ടിൽ വൻ വരവേൽപ്പ്.

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ശേഷം ഡാളസിൽ ആദ്യമായി എത്തിച്ചേർന്ന ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാളസ് ഡി.എഫ്. ഡബ്ല്യൂ രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി.

ഡാളസിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ എത്തിയ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ ഡാളസിലുള്ള മാർത്തോമ്മ ഇടവകളിലെ വൈദീകരും ആത്മായ നേതാക്കളും ചേർന്നാണ് വരവേറ്റത്.

ഇന്ന് വൈകിട്ട് (ശനിയാഴ്ച) 6.30 ന് ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ്‌ റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ (RAC) നേതൃത്വത്തിൽ ബിഷപ് ഡോ. മാർ പൗലോസിനെ ആദരിക്കുന്നു. ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സ്വീകരണ കമ്മിറ്റി കൺവീനർ റവ. ജോബി ജോൺ, ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment