കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രവാസികളുമായി ഇന്ന് ഓൺലൈനിൽ സംവദിക്കുന്നു

ഹൂസ്റ്റൺ: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ സംസാരിക്കുന്നു.

ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ സമയം) സൂമിൽ പ്രവർത്തകരുമായി സംവദിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് (ഒഐസിസി യൂഎസ്‍എ) മീറ്റിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള വിവിധ നഗരങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരെ നേരിൽ കാണുന്നതിനുള്ള അവസരം ലഭിക്കാത്തത് കൊണ്ട് യൂഎസ്എ – കാനഡ രാജ്യങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ജനുവരി 1 നു അമേരിക്കയിലെത്തിയ കെപിസിസി പ്രസിഡന്റിന് ഷിക്കാഗോ, ന്യൂജെഴ്സി, ഫ്ലോറിഡ നഗരങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങളാണ് ഒഐസിസി പ്രവർത്തകർ ഒരുക്കിയത് . പ്രസിഡന്റിന്റെ ഹൃസ്വ അമേരിക്കൻ സന്ദർശനം മൂലം
കോൺഗ്രസ് പ്രവർത്തകർക്ക് വർധിച്ച ആവേശമാണ് ഈ നാളുകളിൽ ഉണ്ടായിരിക്കുന്നത്.

സൂം ഐഡി :884 3070 8595
പാസ് കോഡ് : 12345

ജനുവരി 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, Texas 77477) വച്ചാണ് നടത്തപ്പടുന്ന “സമരാഗ്നി സംഗമം” എന്ന് പേരിട്ടിരിയ്ക്കുന്ന സമ്മേളനം കെ സുധാകരൻ ഉത്ഘാടനം ചെയ്യും.

OICC is inviting you to a scheduled Zoom meeting.

Topic: OICC
Time: Jan 20, 2024 12:30 PM Central Time (US and Canada)

Join Zoom Meeting
https://us05web.zoom.us/j/88430708595?pwd=wN2vzdHd8Cnk8Kkcxi4DxTr0FoU80F.1

Meeting ID: 884 3070 8595
Passcode: 12345

Print Friendly, PDF & Email

Leave a Comment

More News