ചരക്ക് വിമാനത്തിന് തീ പിടിച്ചതിനെത്തുടര്‍ന്ന് മിയാമി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

ഫ്ലോറിഡ: അറ്റ്‌ലസ് എയർ കാർഗോ വിമാനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നതായി അധികൃതര്‍ അറിയിച്ചു. തങ്ങളുടെ ക്രൂ എല്ലാ സ്റ്റാൻഡേർഡ് നടപടിക്രമങ്ങളും പാലിച്ച് സുരക്ഷിതമായി മിയാമി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡിംഗ് നടത്തിയതായി അറ്റ്‌ലസ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച രാത്രി വൈകി നടന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് കാർഗോ കമ്പനി അറിയിച്ചു.

‘എക്സില്‍’ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ഇടതു ചിറകിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് വരുന്നതായി കാണിക്കുന്നു. നാല് ജനറൽ ഇലക്ട്രിക് ജെഇഎൻഎക്സ് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഒരു ബോയിംഗ് വിമാനമാണ് തീ പിടിച്ചത്.

സംഭവത്തെത്തുടർന്ന് അടിയന്തര വാഹനങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെന്നും, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിലെ റൺവേയിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാലിഫോർണിയയിലേക്കുള്ള ജെറ്റ്ബ്ലൂ വിമാനം ടേക്ക്ഓഫ് നിർത്താൻ നിർബന്ധിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News