നവജീവൻ അഭയകേന്ദ്രം പാലിയേറ്റീവ് വാരാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ മെഡിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു

കൊല്ലം: നെടുമ്പന നവജീവൻ അഭയകേന്ദ്രം പാലിയേറ്റീവ് വാരാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഞാനുമുണ്ട് പരിചരണത്തിന് എന്ന വിഷയത്തിലാണ് വാരാചരണം. ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് നെടുമ്പന ആയൂർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ഉൽഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് കെയർ വാർദ്ധക്യ രോഗങ്ങൾ രോഗകാരണം പരിചരണം എന്നിവയെപ്പറ്റി സംസാരിച്ചു.

പ്രസൂതി മെഡിക്കൽ ഓഫീസർ ഡോ. അഞ്ചുരാജ് ക്യാമ്പിന് നേതൃത്വം നൽകി. പാലിയേറ്റീവ് നെഴ്സ്, മെഡിക്കൽ ഓഫീസർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രൊജക്ട് മെഡിക്കൽ ഓഫീസർ ഡോ. സെയ്ദ് ഷിറാസ്, നെടുമ്പന പ്രൈമറി പാലിയേറ്റീവ് നഴ്സ് അജിത,നവജീവൻ റെസിഡൻ്റ്സ് മാനേജർ അബ്ദുൽ മജീദ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Leave a Comment

More News