കൊറോണയ്ക്ക് ശേഷം സ്മാർട്ട്‌ഫോൺ സോംബി രോഗം അതിവേഗം പടരുന്നു

മുംബൈ: മൊബൈൽ ഫോണിന്റെ കണ്ടുപിടുത്തം മനുഷ്യജീവിതത്തിന്റെ വലിയ നേട്ടമാണെങ്കിലും, മൊബൈൽ മനുഷ്യജീവിതത്തിൽ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ അകലങ്ങൾ ഒരു പരിധിവരെ കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മനുഷ്യന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാൽ, ഇപ്പോൾ അതിനോട് പുതിയൊരു ആവശ്യം കൂടി വന്നിരിക്കുന്നു, അതാണ് നമ്മുടെ മൊബൈൽ ഫോൺ. ഒരു നേരം ഭക്ഷണം കിട്ടാതിരുന്നാലും കുഴപ്പമില്ല, എന്നാല്‍ മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദിവസം മുഴുവൻ മൊബൈൽ ഫോൺ കൈയ്യില്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശീലം നിങ്ങൾക്കും ഉണ്ടോ? എങ്കില്‍ ജാഗ്രത പാലിക്കുക….. കൊറോണ അണുബാധയ്ക്ക് ശേഷം, സ്മാർട്ട്ഫോൺ സോംബി എന്ന രോഗം രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നത്തെ കാലത്ത് മൊബൈൽ ഫോണുകളുടെ ഉപയോഗം നിഷേധിക്കാനാവില്ല. ഒരാൾക്ക് ഉടനടി ആരെയെങ്കിലും ബന്ധപ്പെടുകയോ സന്ദേശമയയ്ക്കുകയോ ചെയ്യേണ്ടി വന്നാൽ മൊബൈൽ ഉപയോഗം പ്രധാനമാണ്. ഇതുകൂടാതെ, ഭക്ഷണം മുതൽ ഷോപ്പിംഗ് വരെ മൊബൈൽ ഫോണിന്റെ ഒറ്റ ക്ലിക്കിൽ എല്ലാം എളുപ്പമാക്കുന്നു. എന്നാൽ, ഇപ്പോൾ മൊബൈൽ ഫോണുകളുടെ ട്രെൻഡ് കൂടിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് പുറമെ മൊബൈൽ ഫോണിൽ നിരന്തരം നോക്കുന്നത് നമ്മൾ ശീലമാക്കിയിരിക്കുന്നു. ജോലിയില്ലാത്തപ്പോൾ, കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ, റോഡിലൂടെ നടക്കുമ്പോൾ പോലും എല്ലാവരുടെയും കണ്ണും മനസ്സ് മൊബൈൽ ഫോണിലാണ്. മൊബൈൽ ഫോണിൽ നോക്കി നടക്കുന്നതിലൂടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു പോസ്റ്ററിൽ രണ്ടുപേര്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ മൊബൈൽ ഫോണിൽ നോക്കി റോഡ് മുറിച്ചുകടക്കുന്നത് കാണാം. അതുകൊണ്ടാണ് ഈ ശീലമുള്ളവരെ സ്മാർട്ട്ഫോൺ സോമ്പികൾ എന്ന് വിളിക്കുന്നത്. ജനുവരി 19 ന് ബെംഗളൂരു നഗരത്തിലാണ് ഈ പോസ്റ്റർ പതിച്ചത്. ഇതിന് പിന്നാലെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ ഇതിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News