റവ. ഡോ ജോർജ് ഫിലിപ്പ് ഗ്രീൻ മെഡോസ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായി ചുമതലയേറ്റു

ഫ്ളോറിഡ: മയാമിയിലുള്ള സൗത്ത് ഫ്ലോറിഡ ഗ്രീൻ മെഡോസ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായി പാസ്റ്റർ ഡോ.ജോർജ് ഫിലിപ്പ് നിയമിതനായി. കേരളത്തിലും ആദ്ധ്രാപ്രദേശിലും, മഹാരാഷ്ട്രയിലും സഭാ പ്രവർത്തന ശുശ്രൂഷയിൽ പരിചയമുള്ള പാസ്റ്റർ ജോർജ് ഫിലിപ്പ്, പൂനയിലുള്ള യൂണിയൻ ബിബ്ളിക്കൽ സെമിനാരിയുടെ ന്യൂ ടെസ്റ്റ്മെന്റ് വിഭാഗം മേധാവിയും ഡോക്ടറൽ സൂപ്പർവൈസറായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം സെറാമ്പൂർ സെനറ്റിൽ നിന്നും ബാച്ചിലർ ഓഫ് ഡിവിനിറ്റി, മാസ്റ്റർ ഓഫ് തിയോളജി (ന്യൂടെസ്റ്റ്മെന്റ്), ഡോക്ടർ ഓഫ് തിയോളജി (ന്യൂടെസ്റ്റ്മെന്റ് ) എന്നിവ നേടിയിട്ടുണ്ട്. ഐപിസി മാവേലിക്കര വെസ്റ്റ് സെന്ററിലുള്ള കൊല്ലകടവ് പ്രാദേശിക സഭാംഗമാണ്. ഭാര്യ: പ്രിയ ജോർജ്. മക്കൾ: അക്സ, ജറീം.

വിവരങ്ങൾക്ക്: 7542599438

Print Friendly, PDF & Email

Leave a Comment