തൃശ്ശൂർ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ഹ്യൂസ്റ്റൺ: തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ടാഗ്) 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സെപ്തംബറിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഡിസംബർ 29ന് നടന്ന ക്രിസ്തുമസ് – പുതുവത്സര ആഘോഷ ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി. ഓരോ രണ്ടു വർഷം കൂടുമ്പോഴാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

പ്രസിഡന്റ് നബീസ സലീം, വൈസ് പ്രസിഡന്റ് ധനിഷ ശ്യാം, സെക്രട്ടറി മുജേഷ് കിച്ചേലു, ജോയിന്റ് സെക്രട്ടറി ചിന്റു പ്രസാദ്, ട്രഷറർ ലിന്റോ പുന്നേലി, ജോയിന്റ് ട്രഷറർ വിനോദ് രാജശേഖരൻ, യൂത്ത് കോ-ഓർഡിനേറ്റർ അല്ലൻ ജോൺ എന്നിവരും, കമ്മിറ്റി അംഗങ്ങളായി ഡോ.സതീഷ് ചിയ്യാരത്ത്, രാജേഷ് മുത്തേഴത്ത്, സണ്ണി പള്ളത്ത്, അല്ലി ജോൺ, പ്രിൻസ് ഇമ്മട്ടി, ഷൈനി ജയൻ എന്നിവരും ചുമതലയേറ്റു.

എല്ലാവരുടെയും സഹകരണത്തോടെ പതിവ് പരിപാടികൾക്കൊപ്പം പുതിയ പദ്ധതികളും ആവിഷ്കരിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment