തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമർപ്പണം നടന്നു

തലവടി : കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഘടന നിർമ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമർപ്പണ ശുശ്രൂഷ പൂർവ്വവിദ്യാർത്ഥിയും സ്കൂൾ ലോക്കൽ മാനേജരുമായ റവ. മാത്യൂ ജിലോ നൈനാൻ നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥിയും സി.എസ്.ഐ. സഭ മുന്‍ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ കൊടിമരത്തില്‍ സ്കൂൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, സ്റ്റാഫ് സെക്രട്ടറി ആനി കുര്യൻ, പി.ടി.എ പ്രസിഡന്റ് സാറാമ്മ ജേക്കബ്, നിർമ്മാണ കമ്മിറ്റി കോഓർഡിനേറ്റർ റോബി തോമസ്, പൂർവ്വ വിദ്യാർത്ഥികളായ എബി മാത്യു, സുജീന്ദ്ര ബാബു, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ, സജി ഏബ്രഹാം, ഡോ. ജോൺസൺ വി. ഇടിക്കുള, തോമസ് കുട്ടി ചാലുങ്കൽ, ജിബി ഈപ്പൻ, മാത്യൂ തോമസ്, ഷൈലജ മാത്യു, എം.ജി പ്രകാശ് എന്നിവർ പ്രസംഗിച്ചു. കൊടിമരം നിര്‍മ്മിച്ച മനോജ് മുക്കാംന്തറയെ ചടങ്ങില്‍ അഭിനന്ദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 26ന് രാവിലെ 9 മണിക്ക് വര്‍ണാഭമായ ചടങ്ങുകളോടെ സ്ക്കൂളില്‍ വച്ച് നടക്കും.

മെയ് 19 ന് നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറില്‍ ഉൾപ്പെടുത്തുന്നതിനുള്ള പഴയകാല ഫോട്ടോകൾ, ലേഖനങ്ങൾ, കവിതകൾ, സ്മരണ കുറിപ്പുകൾ, പരസ്യങ്ങൾ, സാഹീത്യ രചനകള്‍ എന്നിവ ഫെബ്രുവരി 20ന് മുമ്പ് 9495537661 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് അയയ്ക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment