ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ഓറഞ്ച്ബർഗ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ജനുവരി 21 ഞായറാഴ്ച ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഇടവക വികാരി ഫാ. എബി പൗലോസിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്‌ക്കുശേഷം ഫാമിലി/യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു.

ഫാ. എബി പൗലോസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മുൻ ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശ്ശേരിൽ ടീമിനെ പരിചയപ്പെടുത്തുകയും  പൂർണമായും യുവജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഈ കോൺഫറൻസ് തലമുറകളുടെ കൈമാറ്റം കൂടിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), കെ. ജി. ഉമ്മൻ (മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗം), റോണാ വറുഗീസ്  (സുവനീർ കമ്മിറ്റി അംഗം), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം), ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ, ക്രിസ്റ്റൽ ഷാജൻ, ജൊസായ ജോർജ്, ആരൻ ജോഷ്വ, ആഞ്‌ജലീന ജോഷ്വ (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ) തുടങ്ങിയവർ കോൺഫറൻസ്  ടീമിൽ ഉണ്ടായിരുന്നു.  തോമസ് വർഗീസ് (ഇടവക സെക്രട്ടറി), ജോൺ മാത്യു (ഇടവക ട്രസ്റ്റി), അജിത് വട്ടശ്ശേരിൽ (മലങ്കര അസോസിയേഷൻ അംഗം), ഫിലിപ്പ് ഈശോ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും സന്നിഹിതരായിരുന്നു.

2023 കോൺഫറൻസിന്റെ വിജയത്തിന് വേണ്ടി നേതൃത്വം നൽകിയ കെ. ജി. ഉമ്മൻ & ബിജോ തോമസ് (പ്ലാനിംഗ്), അജിത് വട്ടശ്ശേരിൽ (പ്രോസഷൻ കമ്മിറ്റി ലീഡ്), സ്മിത തോമസ് (മെഡിക്കൽ കമ്മിറ്റീ ലീഡ്),  തോമസ് വർഗീസ് (സുവനീർ പ്രിന്റിംഗ്),  തുടങ്ങിയ ഇടവകാംഗങ്ങളുടെ  നിസ്വാർത്ഥ സേവനത്തിനു മാത്യു ജോഷ്വ നന്ദി അറിയിച്ചു .

കോൺഫറൻസ് തീയതി, തീം, പ്രാസംഗികർ, സമ്മേളന വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് മാത്യു ജോഷ്വ സംസാരി  ക്കുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു. ജോനാഥൻ മത്തായി രജിസ്‌ട്രേഷൻ പ്രക്രിയ വിശദീകരിച്ചു.

റോണാ വര്‍ഗീസ് റാഫിൾ ടിക്കറ്റിനെപ്പറ്റി സംസാരിച്ചു. കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങൾ ബിപിൻ മാത്യു വിവരിച്ചു. മാത്യു വറുഗീസ് സ്‌പോൺസർഷിപ് അവസരങ്ങളെപ്പറ്റി വിശദീകരിച്ചു.

വിനോദത്തിനും കായിക കലാപരിപാടികൾക്കുള്ള അവസരങ്ങളെപ്പറ്റിയും ക്രിസ്റ്റൽ ഷാജൻ വിവരിച്ചു. ഷെറിൻ കുര്യൻ MGOCSM അംഗങ്ങൾക്ക് കോൺഫറൻസിൽ ലഭിക്കുന്ന അവസരങ്ങളെപ്പറ്റി സംസാരിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇടവകയ്ക്ക് വേണ്ടി സുവനീറിനുള്ള സംഭാവന ട്രസ്റ്റി ജോൺ മാത്യു സംഘാടകർക്ക് കൈമാറി.

അജിത് വട്ടശ്ശേരിൽ, ബിജോ തോമസ് എന്നിവർ ഗോൾഡ് സ്പോൺസർമാരായി പിന്തുണ അറിയിച്ചു.  സജു ജേക്കബ് കൂടാരത്തിൽ ആദ്യ രജിസ്ട്രേഷൻ നൽകി. വര്ഗീസ് ഈശോ ആദ്യ റാഫിൾ  ടിക്കറ്റ് സ്വീകരിച്ചു പിന്തുണ അറിയിച്ചു. നിരവധി അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ഭദ്രാസന കൗൺസിൽ അംഗം ബിജോ തോമസ്, കോൺഫറൻസ്‌ ടീമിനും ഉദാരമായി പിന്തുണ നൽകിയ ഇടവകാംഗങ്ങൾക്കും നന്ദി അറിയിച്ചു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087).

Print Friendly, PDF & Email

Leave a Comment

More News