സാബു എം ജേക്കബ്ബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎയും നൽകിയ പരാതികൾ കെട്ടുകഥയെന്ന് ട്വന്റി20

കൊച്ചി: പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ സിപിഐ എമ്മും കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനും നൽകിയ പരാതികള്‍ വെറും ‘കെട്ടുകഥ’യും പ്രതികാര നടപടിയുമാണെന്ന് കിറ്റെക്സ്  ഗ്രൂപ്പിന്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയായ ട്വന്റി 20 വിശേഷിപ്പിച്ചു.

ഇന്ന് (ജനുവരി 24 ബുധൻ) ഇവിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സിപിഐ എമ്മിന്റെ സംഘടനാശേഷിയെ വെല്ലുന്ന ഒരു വലിയ പൊതുയോഗവും സംഘടന നടപ്പാക്കുന്ന വികസന പദ്ധതികളും സിപിഐ എമ്മിനെ വിറളി പിടിപ്പിച്ചുവെന്നും, നിയമപരമായി നിലനില്‍ക്കാത്ത വ്യാജ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ എം എല്‍ എ ശ്രീനിജനെ നിർബന്ധിതനാക്കിയെന്നും പാർട്ടി അവകാശപ്പെട്ടു.

ജേക്കബ് നടത്തിയ പ്രഖ്യാപനങ്ങൾ സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 5000 രൂപ പെൻഷൻ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണം, ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും 50% വരെ സബ്‌സിഡി, ആറുമാസം കൊണ്ട് കുറ്റകൃത്യങ്ങൾ 80% കുറയ്ക്കൽ, മന്ത്രിമാരുടെ എണ്ണം കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സി.പി.ഐ.എമ്മും കുന്നത്തുനാട് എം.എൽ.എ.യും ജേക്കബ്ബിന്റെ വായടപ്പിക്കാൻ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News