അമൃത് കാൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുകയും നാളെ രാജ്യം ഭരണഘടനയെ ആഘോഷിക്കുമെന്നും പറഞ്ഞു. “ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് നമ്മൾ, ഇന്ത്യയിലെ ജനങ്ങളിൽ നിന്നാണ്. ഈ വാക്കുകൾ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആത്മാവിന് അടിവരയിടുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ടിലേക്ക് നീങ്ങുമ്പോൾ രാജ്യം അമൃത് കാലിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,” രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്തെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മുമ്പെന്നത്തേക്കാളും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. നാരീശക്തി വന്ദൻ നിയമത്തെ വിപ്ലവകരമായ സംരംഭമെന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. “നാരീ ശക്തി വന്ദൻ നിയമം സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു വിപ്ലവകരമായ സംരംഭമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഭരണ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിലും ഇത് വളരെയധികം സഹായിക്കുമെന്ന്” രാഷ്ട്രപതി ഉദ്ബോധിപ്പിച്ചു.

“നാളെ നമ്മൾ ഭരണഘടന നിലവിൽ വരുന്ന ദിവസം ആഘോഷിക്കുന്ന ദിവസമാണ്. അതിന്റെ ആമുഖം ‘ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ’ എന്ന വാക്കുകളോടെ ആരംഭിക്കുന്നു. അതായത്, അത് നമ്മുടെ ജനാധിപത്യത്തെ ഉയർത്തിക്കാട്ടുന്നു. പാശ്ചാത്യ ജനാധിപത്യ സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിൽ, ജനാധിപത്യ വ്യവസ്ഥിതി. അതുകൊണ്ടാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നത്. രാജ്യം അമൃത് കാലിന്റെ ആദ്യ വർഷങ്ങളിലാണ്. മാറ്റത്തിനുള്ള സമയമാണിത്. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഓരോ പൗരന്റെയും സംഭാവന അത്യന്താപേക്ഷിതമാണ്,” രാഷ്ട്രപതി പറഞ്ഞു.

രാമക്ഷേത്രത്തിലെ രാംലാലയുടെ പ്രതിഷ്ഠ ചരിത്രപരം: രാഷ്ട്രപതി മുർമു
“ഈ ആഴ്ച ആദ്യം അയോദ്ധ്യയിൽ നിർമ്മിച്ച മഹത്തായ പുതിയ ക്ഷേത്രത്തിൽ ശ്രീരാമന്റെ പ്രതിഷ്ഠയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു, അത് ചരിത്രപരവും ഉചിതമായതും. ജുഡീഷ്യൽ നടപടികൾക്കും രാജ്യത്തെ പരമോന്നത കോടതിയുടെ തീരുമാനത്തിനും ശേഷമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇപ്പോൾ ഇത് ഒരു മഹത്തായ ക്ഷേത്രമായി നിലകൊള്ളുന്നു, ഇത് രാജ്യത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല, ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രകടനവുമാണ്. ജുഡീഷ്യൽ നടപടിക്രമം, അത് മഹത്തായ വിശ്വാസത്തിന്റെ തെളിവ് കൂടിയാണ്,” അയോദ്ധ്യ രാമക്ഷേത്രത്തെക്കുറിച്ച് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News