ജനങ്ങൾ വിവേക പൂർവ്വം സമ്മതിദാനവകാശം വിനിയോഗിക്കണം: ഡോ. ജോൺസൺ വി ഇടിക്കുള

മുട്ടാർ:ജനങ്ങളുടെ താല്പര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകർത്താക്കളെന്നും ജനക്ഷേമരാഷ്ട്രത്തെ നയിക്കുവാൻ പ്രാപ്തിയുള്ള ഭരണകർത്താക്കളെ തെരഞ്ഞെടുക്കുവാൻ ജനങ്ങൾ വിവേക പൂർവ്വം സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ഡോ. ജോൺസൺ വി.ഇടിക്കുള പ്രസ്താവിച്ചു.മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്ന ‘സത്യമേവ ജയതേ 2024’ ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള .

അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും സമ്മതിദായക ദിനമായ ഇന്നലെ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടന്നു.

ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിച്ചു.തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.സീനിയർ അസിസ്റ്റന്റ് അനിൽ ജോർജ്ജ്, ബിൽബി മാത്യു കണ്ടത്തിൽ , റോയി ജോസഫ്,അമൽ ജോസഫ്, ജിജി വർഗ്ഗീസ്, തോമസ് കെ, സിസ്റ്റർ ജോസ്മി,റ്റിജോ. എം ചാക്കോ, അഞ്ചു മാത്യൂ, മനു ബേബി,ബബിത ബാബു,ത്യേസ്യാമ്മ ദേവസ്യ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9ന് ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ ദേശിയ പതാക ഉയർത്തും.

Print Friendly, PDF & Email

Leave a Comment

More News