വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കത്തിയുമായി പ്രവേശിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

റോം: സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് പോകുന്നവരുടെ പതിവ് സെക്യൂരിറ്റി ചെക്കിംഗിനിടെ കത്തിയുമായി വന്ന ഒരാളെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള റോഡായ വിയാ ഡെല്ല കോൺസിലിയാസിയോണിൽ രാവിലെയാണ് പരിശോധനയ്ക്ക് വിധേയനായ ഇറ്റാലിയൻ വംശജനായ 51 കാരനെ അറസ്റ്റു ചെയ്തതെന്ന് വക്താവ് പറഞ്ഞു. അയാളെ നിരായുധനാക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റതായും പോലീസ് പറഞ്ഞു.

തീവ്രവാദവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് ഇയാൾ കത്തി കൈവശം വച്ചതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, ഒരു ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്നും വക്താവ് കൂട്ടിച്ചേർത്തു.

അറസ്റ്റിലായയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും സൂചനയുണ്ട്.

Print Friendly, PDF & Email

Leave a Comment

More News