ഹനുമാൻ പതാകയ്ക്ക് പകരം താലിബാൻ പതാക സ്ഥാപിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്: ബിജെപി നേതാവ് സി ടി രവി

ബംഗ്ലുരു: ഇന്ത്യൻ ദേശീയ പതാകയെ താലിബാൻ്റെ പതാകയുമായി ഉപമിച്ച് വിവാദ പരാമർശവുമായി ഭാരതീയ ജനതാ പാർട്ടി കർണാടക നേതാവ് സി ടി രവി.

“ഇന്ന് കോൺഗ്രസ് ഹനുമാൻ പതാക നീക്കം ചെയ്ത് താലിബാൻ പതാക സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു… ഞങ്ങൾ ഇന്ന് ഹനുമാൻ പതാക സ്ഥാപിക്കും. താലിബാൻ പതാകകളുടെ കാലം കഴിഞ്ഞു…” മാധ്യമങ്ങളോട് സംസാരിക്കവേ രവി പറഞ്ഞു.

https://twitter.com/HateDetectors/status/1751970348487299291?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1751970348487299291%7Ctwgr%5Eae9d5029b22b686b30a8652112eccfd243894992%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fcongress-wants-to-replace-hanuman-flag-by-taliban-flag-bjps-ct-ravi-2967102%2F

ജനുവരി 29 തിങ്കളാഴ്ച കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഹനുമാൻ പതാക താഴ്ത്തിയതിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ ഹനുമാൻ ദ്വജയ്ക്ക് പകരം ഇന്ത്യൻ ദേശീയ പതാക ഉയര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരഗോഡു ഗ്രാമത്തിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.

കഴിഞ്ഞ ദിവസം ഹനുമാൻ പതാക താഴ്ത്തുന്നതുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസിന് ലാത്തി ചാർജ്ജ് നടത്തേണ്ടി വന്നു. ഈ സംഭവം പ്രതിപക്ഷമായ ബിജെപി-ജെഡി(എസ്) കോൺഗ്രസ് സർക്കാരുമായി കൊമ്പുകോർക്കുന്ന രാഷ്ട്രീയ ചേരിതിരിവിന് കാരണമായി.

പ്രതിപക്ഷ നേതാവ് എച്ച്‌ഡി കുമാരസ്വാമിയും പ്രതിഷേധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഗിമ്മിക്ക് എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെ വിശേഷിപ്പിച്ചത്. “അവർ എന്തിനാണ് പ്രതിഷേധിക്കുന്നത്? എന്തിനാണ് അവർ ജനങ്ങളെ പ്രേരിപ്പിക്കുന്നത്? എന്തിനായി? തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് അവർ ഇതെല്ലാം ചെയ്യുന്നത്, ”അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബിജെപി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ദേശീയ പതാകയും കന്നഡ പതാകയും ഉയര്‍ത്താന്‍ മാത്രമാണ് അവർ അനുമതി വാങ്ങിയിരുന്നത്. ഇതിനെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ബിജെപി ഇതൊരു രാഷ്ട്രീയ വിഷയമാക്കുകയാണ്. ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും ഞാൻ വിശ്വസിക്കുന്നു,” കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ജയ് ശ്രീറാം വിളികളോടൊപ്പം ജില്ലാ ഭരണകൂടത്തിനും കോൺഗ്രസ് സർക്കാരിനുമെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു.

https://twitter.com/HateDetectors/status/1751889675323851033?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1751889675323851033%7Ctwgr%5Eae9d5029b22b686b30a8652112eccfd243894992%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fcongress-wants-to-replace-hanuman-flag-by-taliban-flag-bjps-ct-ravi-2967102%2F

Print Friendly, PDF & Email

Leave a Comment

More News