നീൽ ആചാര്യയുടെ ശരീരത്തിൽ മുറിവോ ചതവോ കണ്ടില്ല: കൊറോണർ

ഇന്ത്യാന: ഇന്ത്യൻ വിദ്യാർത്ഥി നീൽ ആചാര്യയുടെ പോസ്റ്റ്‌മോർട്ടത്തിൽ ആഘാതത്തിൻ്റെയോ കാര്യമായ മുറിവോ ചതവോ മറ്റു പരിക്കുകളുടെയോ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും, പർഡ്യൂ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുടെ മരണത്തിൽ “ഫൗൾ പ്ലേ” സംശയിക്കുന്നില്ലെന്നും യുഎസ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു.

ആചാര്യയുടെ അടുത്ത ബന്ധുക്കളെ ചൊവ്വാഴ്ച കണ്ടുമുട്ടിയതായി ടിപ്പേനോ കൗണ്ടി കൊറോണർ കാരി കോസ്റ്റെല്ലോ പറഞ്ഞു.
മരണത്തിൻ്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇനിയും ലഭിക്കാനുണ്ടെന്നും അവർ പറഞ്ഞു.

“ഇത് ടിപ്പേകാനോ കൗണ്ടി കൊറോണർ ഓഫീസും പർഡ്യൂ യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി നടന്നു കൊണ്ടിരിക്കുന്ന അന്വേഷണമാണ്,” കോസ്റ്റെല്ലോ കൂട്ടിച്ചേർത്തു.

ആചാര്യയുടെ അടുത്ത ബന്ധുക്കളെ കണ്ട കോസ്റ്റെല്ലോ, “ദുഷ്‌കരമായ സമയ”ത്തിലൂടെ കടന്നുപോകുന്ന അവരോട് തൻ്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു.

പർഡ്യൂ യൂണിവേഴ്‌സിറ്റി കാമ്പസിലെ മൗറീസ് ജെ സുക്രോ ലബോറട്ടറിക്ക് പുറത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോൺ മാർട്ടിൻസൺ ഹോണേഴ്‌സ് കോളേജിലെ കമ്പ്യൂട്ടർ സയൻസിലും ഡാറ്റ സയൻസിലും ഡബിൾ മേജറായ ആചാര്യയെ മരണത്തിന് തൊട്ടുമുമ്പ് കാണാതായിരുന്നു.

തൻ്റെ മകനെ പർഡ്യൂ സർവകലാശാലയിൽ അവനെ ഇറക്കിയ ഊബർ ഡ്രൈവറാണ് അവസാനമായി കണ്ടതെന്ന് ആചാര്യയുടെ അമ്മ ഗൗരി ആചാര്യ പറഞ്ഞു..

“നീല്‍ സ്നേഹമുള്ളവനും എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു” എന്ന് ആചാര്യയുടെ സുഹൃത്തും സഹമുറിയനുമായ ആര്യൻ ഖനോൽക്കർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തുന്ന പത്രമായ ദി പർഡ്യൂ എക്‌സ്‌പോണൻ്റിനോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News