മസ്ജിദുകൾക്കു നേരെയുള്ള കൈയ്യേറ്റം സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും: മർകസ് സനദ് ദാന സമ്മേളനം

കോഴിക്കോട്: മസ്ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖത്മുൽ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നത്. സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News