ടെക്സാസ് പ്രൈമറി: വോട്ടർ രജിസ്ട്രേഷൻ അവസാന തീയതി ഫെബ്രു:5 നു

ഓസ്റ്റിൻ : 2024  മാർച്ച് 5ന്  ടെക്സസ്സിൽ  പ്രസിഡൻ്റ് , യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സ്,  യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് ഉൾപ്പെടെ  വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന  പ്രൈമറി തിരെഞ്ഞെടുപ്പിൽ വോട്ടർ രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രു:5  നാണെന്നു ടെക്സാസ് ഓഫ് സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു  ടെക്സാസ് നിയമം അനുസരിച്ച് യോഗ്യരായ വോട്ടർമാർ തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പുള്ള 30-ാം ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ഓൺലൈനിൽ പരിശോധിക്കാം.

പ്രൈമറിയിലേക്കുള്ള ഏർലി വോട്ടിംഗ് ഫെബ്രുവരി 20 ചൊവ്വാഴ്ച മുതൽ മാർച്ച് 1 വെള്ളി വരെ നടക്കും.

പ്രാഥമിക തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെ കുറിച്ച്, പോളിംഗ് ലൊക്കേഷനുകൾ മുതൽ നിങ്ങളുടെ ബാലറ്റിൽ നിങ്ങൾ കണ്ടേക്കാവുന്ന കാര്യങ്ങൾ വരെ നിങ്ങൾ അറിയേണ്ടതെല്ലാം ഓൺലൈനിൽ ലഭ്യമാണ്.

Print Friendly, PDF & Email

Leave a Comment