പോപ്പുലർ മിഷന്‍ ധ്യാനം നടത്തുന്നു

ഷിക്കാഗോ : ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ 17 വരെ പോപ്പുലർ മിഷ്ൻ ധ്യാനം നടത്തപ്പെടുന്നതാണെന്ന് വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ഈ ധ്യാനം ദേവലായത്തിലല്ല നടത്തുന്നത്, മറിച്ച് ഇടവകയിലെ 13 വാർഡുകളെ 8 ഗ്രൂപ്പൂകളായി തിരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തുന്നു. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ തുടങ്ങുന്ന 3 ദിവസത്തെ ധ്യാനത്തിനുശേഷം ഞായച്റാഴ്ചത്തെ ധ്യാനത്തിനായി എല്ലാവരും കത്തിഡ്രൽ ദേവാലായത്തിൽ ഒത്തുചേരുന്നു.

“ജനങ്ങൾക്ക് വേണ്ടി” എന്ന അർത്ഥത്തിൽ പ്രാചാരത്തിലുള്ള ഈ ധ്യാനത്തിന് പ്രത്യേകതകൾ ഏറെയാണ്. പേരിന്റെ സത്ത ഉൾകൊണ്ടു കൊണ്ട് ഈ ധ്യാനം അതിന്റെ ലാളിത്യത്തിനും , കര്യക്ഷമതയ്ക്കും , വിശ്വാസികളെ യേശുവിലേക്ക് നയിക്കുന്നതിനും , ഇടവക സമൂഹത്തിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സജീവമായ ഇടപെടലിനും പ്രാധാന്യം നൽകുന്നു.

1980 മുതൽ കേരള സഭയിൽ വിശ്വാസനവികരണത്തിന്റെ കാര്യത്തിൽ വിൻസൻഷ്യൻ അച്ചന്മാർ നയിക്കുന്ന പോപ്പുലർ മിഷൻ ധ്യാനങ്ങൾ ഒരു വഴിത്തിരിവായി മാറി. ഒരു സ്ഥലത്ത് വിശ്വാസപ്രഘോഷണമെന്ന പാരമ്പര്യ രീതിക്ക് വിതസ്ത്യമായി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രബോധനങ്ങളിലുടെ വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നു.

ശക്തമായ പ്രഭാഷണങ്ങളിൽ മാത്രം ഒതുങ്ങാതെ രോഗശാന്തിയ്ക്കും, അനുരഞ്ജനത്തിനുമായി ഭവന സന്ദർശനങ്ങൾ ( ഭവന സന്ദർശനം ) , അത്മിയ ഉണർവ് നൽകുന്ന സംഗീതവും , ആരാധനയും (ഗാന ശുശ്രഷ), മരണത്തെയും, മരണനാന്ദര ജീവിതത്തെ കുറിച്ചുള്ള ധ്യാനം (മരണാനുഭവ ധ്യാനം), കുമ്പാസാര ഒരുക്കം (അനുതാപ ശുശ്രൂഷ), മാമൂദിസാ പുതുക്കൽ (തിരി ശുശ്രൂഷ, മാമൂദിസാ വ്യതാനവികരണം), വിവാഹാ ഉടമ്പടി നവീകരണം (വിവാഹാ വ്യതനവീകരണം), അനുരഞ്‌ജനത്തിന്റെ കുദാശയുടെ ആഘോഷം (കുമ്പസാരം), ആഘോഷമായ വിശുദ്ധ കുർബാന, ആരാധന (ദിവ്യകാരുണ്യാ ആരാധന), ആഗാപെ (സ്നേഹ വിരുന്ന്) തുടങ്ങിയ വൈവിധ്യമാർന്ന ശുശ്രുഷകൾ കാഴ്ചവെയ്ക്കുന്നു.

4 ദിവസത്തെ ആത്മിയ പോഷണം വിശ്വാസം പ്രഘോഷിക്കുന്ന ഒരു ഘോഷയാത്രയിൽ (പരിഹാര പ്രദീഷണം) അവസാനിക്കുന്നു. ഇത് സമൂഹത്തിനുള്ളിലെ വിശ്വാസത്തിന്റെ പരിവർത്തനാത്മക യാത്രയുടെ വിശ്വാസ സാക്ഷ്യമായി വർത്തിക്കുന്നു.

വിൻസൻഷ്യൻ അച്ചന്മാരാണ് ഈ ധ്യാനത്തിന് നേതൃത്വം നൽകുനത്. ലാലിച്ചൻ ആലുംപറമ്പിൽ ഈ ധ്യാനത്തിന്റെ ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. ധ്യാനത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികളും പ്രത്യേക നിയോഗാ പ്രാർത്ഥനയും നടത്തി വരുന്നു.

Print Friendly, PDF & Email

Leave a Comment