സംസ്ഥാനത്തിന്റെ കടം വാങ്ങല്‍: സുപ്രീം കോടതിയില്‍ മറുപടി നൽകാതെ കേന്ദ്രം; കേസ് 13ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി ഭരണഘടനാ വിരുദ്ധമായി കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയിൽ സമര്‍പ്പിച്ച യഥാർത്ഥ കേസിന് കേന്ദ്ര സർക്കാർ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. വസ്തുതാപരമായ ഉത്തരമില്ലായ്മയാണ് അതിനു കാരണമെന്ന് വിലയിരുത്തുന്നു. വസ്‌തുതയുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പറയുന്ന എജിയുടെ മെമ്മോ സമർപ്പിച്ച് അത് വലിയ വാർത്തയാക്കുക മാത്രമാണ് ഇതുവരെ ചെയ്‌ത നടപടി. അടുത്ത ദിവസം കേരളം കൃത്യമായ ഉത്തരം നൽകും. കേസ് 13ന് വീണ്ടും പരിഗണിക്കും.

2023 ഡിസംബർ 13നാണ് കേരളം ഹർജി ഫയല്‍ ചെയ്തത്. ജനുവരി 12ന് രണ്ടംഗ ബെഞ്ച് ഹർജി പരിഗണിക്കവെ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ബജറ്റ് സന്തുലിതമായി നിലനിർത്താൻ എത്ര വായ്പയെടുക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിനാണ്. ഈ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. അത് തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ട്രഷറി ബാധ്യതകളും സംസ്ഥാന വായ്പാ പരിധിയിൽ സ്വന്തം സംരംഭങ്ങളിലൂടെ കടമെടുക്കലും ഉൾപ്പെടെയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. 2017 മുതൽ 2022 വരെ യോഗ്യതയുള്ള വായ്പ സമാഹരണത്തിൻ്റെ ആകെ നഷ്ടം 1,07,513.09 കോടി രൂപയാണ്. 2022ന് ശേഷം കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പ് വെട്ടിക്കുറച്ചു. 2020-–-21-ൽ 9614.30 കോടിയും 2021-–-22-ൽ 6281.04 കോടിയും. ഇതുകൊണ്ടുമാത്രമാണ് സംസ്ഥാനം ഇത്രയും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതെന്നും കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News