ആറ്റുകാല്‍ പൊങ്കാല: ഭക്ഷണശാലകൾക്ക് മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്രതിനിധി ചിത്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഭക്ഷണശാലകൾക്കും ഭക്ഷ്യസ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിൻ്റെ/രജിസ്‌ട്രേഷൻ്റെ പകർപ്പ് പ്രദർശിപ്പിക്കേണ്ടതുണ്ട്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ആരോഗ്യ സർട്ടിഫിക്കറ്റ് പരിശോധന സമയം അവർ ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇവരുടെ കൈവശം ഉണ്ടായിരിക്കണം.

ഭക്ഷ്യസംരംഭകർക്കും ഭക്ഷണം പാകം ചെയ്യുന്നവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 13ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പൊങ്കാല ഉത്സവമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും ക്ലാസിൽ പങ്കെടുക്കണം. ക്ലാസിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് fsonemomcirclee@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം.

ടോൾ ഫ്രീ നമ്പർ
പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, കൂൾ ഡ്രിങ്ക്‌സ്, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ രജിസ്‌ട്രേഷൻ മുൻകൂട്ടി വാങ്ങണം. ഇതിനുള്ള ക്രമീകരണങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Print Friendly, PDF & Email

Leave a Comment

More News