മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച

പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ “സ്വപ്‌ന സാരംഗി” എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റിൽ ബ്രൂക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ അവസരത്തിൽ ആന്റോ ആന്റണി എം പി , മാത്യു റ്റി തോമസ് MLA, മോൻസ് ജോസഫ് MLA, എൻ . പ്രശാന്ത് IAS , സാഹിത്യകാരൻ കെ .സുദർശനൻ (മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറി) , പ്രശാന്ത് അലക്സാണ്ടർ എന്നിവർ പങ്കെടുക്കുന്നതാണ്.

ലൈഫ് പബ്ലിക്കേഷൻസ് ആണ് സ്വപ്‌ന സാരംഗി എന്ന കഥകളും കവിതകളും ഉൾപ്പെടുത്തിയ പുസ്തകം പ്രസിദ്ധികരിക്കുന്നത്. അവതാരിക എഴുതിയത് കെ. സുദർശനൻ ആണ്. എഴുത്ത് വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ വിലപിച്ചു കൊണ്ടിരിക്കെ , എഴുത്തിനെയും , വായനയെയും പുസ്തകങ്ങളെയും ഇഷ്‌ടപ്പെടുന്ന ഈ കലാകാരിയുടെ ആദ്യത്തെ ബുക്കാണ് “സ്വപ്‌ന സാരംഗി”.

വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാള്‍ അതിസൂക്ഷ്മമായി പകര്‍ത്തിയെടുത്ത ചിത്രങ്ങളാണ് ഇതിലെ കഥകളും കവിതകളും. അതുകൊണ്ട് തന്നെ ഹൃദയത്തില്‍ നിന്ന് തന്നെയാണ് ഓരോ വരികളും വന്നിരിക്കുന്നത്. ഓർമ്മകളിലേക്കുള്ള ഒരു തിരനോട്ടമാണ് ..സൗഹൃദത്തിന്റെ ആഴം ..ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ, അനുഭവങ്ങളുടെ നേർക്കാഴ്ചകൾ ആണ് “സ്വപ്‌ന സാരംഗി”.

അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, സ്പെഷ്യൽ എഡ്യൂക്കേറ്റർ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് അമേരിക്കൻ മലയാളികളുടെ അഭിമാനമായ മില്ലി ഫിലിപ്പ്.

അമേരിക്കൻ മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മില്ലി കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദനന്തര ബിരുദവും നേടി. ഇപ്പോൾ ചിൾഡ്രൻസ് ഫോർ നീഡിക്ക് വേണ്ടി സ്പെഷ്യൽ എഡ്യൂക്കേഷൻ എഡ്യൂക്കേറ്റർ ആയി സേവനം ചെയ്യുന്നു. ഫിലിപ്പ് ജോൺ ഭർത്താവുമൊത് ഫിലാഡൽഫിയായിൽ ആണ് താമസം .

Print Friendly, PDF & Email

Leave a Comment

More News